കാക്കനാട്: സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 ആഗോളതലത്തിലുള്ള വിജയികളെ സഭാസിനഡിനിടെ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ ഇടുക്കി രൂപതയിലെ ഇസബെല്ല ബിനു കൂടത്തില്‍ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ അഗസ ബെന്നി രണ്ടാം സ്ഥാനവും എറണാകുളം-അങ്കമാലി അതിരൂപതയിലെ ജെയിസ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കല്യാണ്‍ രൂപതയില്‍നിന്നുള്ള റോസിലി രാജന്‍ ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നുള്ള ടെസി മാത്യു മുതുപ്ലാക്കല്‍ രണ്ടാം സ്ഥാനവും മാണ്ഡ്യ രൂപതയില്‍നിന്നുള്ള ബീന ജോണ്‍ കളരിക്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൂടുതല്‍ അംഗങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിച്ചതിനു കേരളത്തില്‍നിന്ന് ഇടുക്കി രൂപതയും, കേരളത്തിനു പുറത്തുനിന്ന് ഉജ്ജയിന്‍ രൂപതയും പ്രോത്സാഹനസമ്മാനങ്ങള്‍ സ്വന്തമാക്കി. വിജയികള്‍ക്കുള്ള സമ്മാനത്തുകയും പ്രശസ്തി പത്രവും അതാതു രൂപതകളിലെ മെത്രാന്മാര്‍ സിനഡു സമ്മേളനത്തിനിടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലില്‍നിന്ന് ഏറ്റുവാങ്ങി.
സീറോമലബാര്‍സഭയുടെ ആഗോളതലത്തില്‍ വ്യാപിച്ചു കിടക്കുന്ന 35 രൂപതകളിലെയും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേഷനിലെയും ഗള്‍ഫ് മേഖലയിലെയും വിശ്വാസികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ക്വിസ് മത്സരമാണ് മിഷന്‍ ക്വസ്റ്റ്. 2024 ഡിസംബര്‍ 14ന് സീറോമലബാര്‍ മിഷനും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മത്സരത്തിന്റെ രൂപതാതല വിജയികളെ ഡിസംബര്‍ 18നു സീറോമലബാര്‍ മിഷന്‍ വെബ്‌സൈറ്റിലൂടെ https://www.syromalabarmission.com/ പ്രഖ്യാപിച്ചിരുന്നു.
ദൈവവചനവും സഭാപ്രബോധനവും സഭയുടെ മിഷന്‍ പ്രവര്‍ത്തങ്ങളും ആഴത്തില്‍ അറിയുവാനും സ്‌നേഹിക്കുവാനും അവസരമൊരുക്കുന്ന മിഷന്‍ ക്വസ്റ്റിന് വിശ്വാസപരിശീലന കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത്, സീറോമലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, സിസ്റ്റര്‍ ജിന്‍സി ചാക്കോ എംഎസ്എംഐ, സിസ്റ്റര്‍ മെര്‍ലിന്‍ ജോര്‍ജ് എംഎസ്എംഐ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *