Follow Us On

16

January

2025

Thursday

സീറോമലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ തയാറാക്കിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

സീറോമലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ തയാറാക്കിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
കാക്കനാട്: വിശ്വാസപരിശീലന കമ്മീഷന്‍ ഓഫീസ് തയാറാക്കിയ ‘നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം’ എന്ന മലയാളം പുസ്തകവും Queries in Pathways of Faith എന്ന ഇംഗ്ലീഷ് പുസ്തകവും പ്രകാശനം ചെയ്തു.
സഭാആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ ആദ്യ കോപ്പികള്‍ ഏറ്റുവാങ്ങി.
2024 ജൂലൈ 16 മുതല്‍ 25 വരെ വിശ്വാസ പരിശീലകര്‍ക്കായി നിഖ്യാ വിശ്വാസപ്രമാണത്തെ ആസ്പദമാക്കി 10 ദിവസം നീണ്ടുനിന്ന വെബിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് ‘നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം’ എന്ന പുസ്തകം. സഭയുടെ വിശ്വാസപ്രമാണം ആഴത്തില്‍ മനസിലാക്കാനും ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കാനും കാര്യക്ഷമമായി പകര്‍ന്നു കൊടുക്കാനും സഭാവിശ്വാസികള്‍ക്കും, പ്രത്യേകിച്ച് വിശ്വാസപരിശീലകര്‍ക്കും ഏറെ സഹായകമാകുന്ന ഗ്രന്ഥമാണിത്.
ആധുനിക കാലഘട്ടത്തില്‍ വിശ്വാസികളില്‍ രൂപപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും ഉദ്ധരിച്ചു തയാറാക്കിയ ‘വിശ്വാസ വഴിയിലെ സംശയങ്ങള്‍’ എന്ന മലയാളം പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച ഇംഗ്ലീഷ് പരിഭാഷയാണ് Queries in Pathways of Faith  എന്ന ഇംഗ്ലീഷ് പുസ്തകം. കത്തോലിക്കാ വിശ്വാസം സംബന്ധിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഈ പുസ്തകം ഉത്തരം നല്‍കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?