Follow Us On

24

February

2025

Monday

സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത്

സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത്
കോട്ടയം: സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍.
വൈസ് ചാന്‍സിലര്‍, അധ്യാപക നിയമന മാനദണ്ഡ കരട് നിര്‍ദ്ദേശങ്ങളുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂര്‍വ്വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
രാജ്യാന്തര നിലവാരവും തൊഴില്‍ സാധ്യതയുള്ളതുമായ ഉന്നതവിദ്യാഭ്യാസം പുതുതലമുറയ്ക്ക് പങ്കുവെയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരസ്പരം പോരടിച്ച് തുഗ്ലക് പരിഷ്‌കാരങ്ങള്‍ നടത്തി രാഷ്ട്രീയ നാടകം കളിച്ച് വരും തലമുറയുടെ ഭാവി പന്താടുകയാണ്.
 യുജിസിയുടെ പുതിയ കരട് നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ ഫെഡറല്‍ ഭരണസംവിധാനത്തിന്മേലുള്ള കടന്നുകയറ്റമാ ണെന്നതില്‍ സംശയമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മ്മാണത്തിലൂടെ ആരംഭിച്ച സര്‍വകലാശാലകള്‍ ആരു ഭരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്നത് എതിര്‍ക്കപ്പെടണം.
 ഉന്നത വിദ്യാഭ്യാസ മേഖലക്ക് സമഗ്ര സംഭാവനകള്‍ ചെയ്യുന്ന ഉന്നത നിലവാരവും അന്തര്‍ദേശീയ അംഗീകാരവുമുള്ള സംസ്ഥാനത്തെ  സ്വയംഭരണ കോളജുകളെയും സ്വാശ്രയ കോളേജുകളെയും  കൂച്ചുവിലങ്ങിടുന്ന സര്‍ക്കാര്‍ മനോഭാവവും മാറണം.
 അധികാര വടംവലിയുടെ പേരില്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പുതുതലമുറ രാജ്യം വിട്ടോടുന്ന പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുമെന്ന് തിരിച്ചറിയണമെന്നും രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ ഉന്നതവിദ്യാഭ്യാസ മുന്നേറ്റത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം സഹകരിക്കണമെന്നും അഡ്വ. വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?