വത്തിക്കാന്‍ സിറ്റി: ഗാസയിലെ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചവരോട് നന്ദി പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
ഞായറാഴ്ച ത്രികാലജപപ്രാര്ത്ഥനയോടനുബന്ധി
‘ഗാസയില്‍ ബന്ധികളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ‘ഗാസയിലേക്ക് കൂടുതല്‍ വേഗത്തിലും അളവിലും സഹായം എത്തിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്,’ പാപ്പ പറഞ്ഞു. ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ ബന്ദികളെ മോചിപ്പിക്കാന്‍ നിരന്തരം ആഹ്വാനം ചെയ്യുകയും ‘സംവാദം, അനുരഞ്ജനം, സമാധാനം’ എന്നിവയിലൂടെ പ്രശ്‌നപരിഹാരത്തിനായി നേതാക്കളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധം നിമിത്തം പലസ്തീനിലും ഇസ്രായേലിലും ദുരിതമനുഭവിക്കുന്നവര്‍ക്കു പുറമേ, ഉക്രെയ്നും മ്യാന്‍മാറിനും സംഘര്‍ഷവും അക്രമവും നാശം വിതയ്ക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടിയും ‘എപ്പോഴും പ്രാര്‍ത്ഥിക്കാന്‍’ പാപ്പ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *