തൃശൂര്‍: കാന്‍സര്‍ രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജില്‍ സൗജന്യമായി വിഗുകള്‍ വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്തിക്കര നിര്‍വ്വഹിച്ചു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, പാലിയേറ്റീവ് വിഭാഗത്തിലെ ഡോ. സുജോ വര്‍ഗീസ്, കേശദാനം കോ- ഓര്‍ഡിനേറ്റര്‍ പി. കെ സെബാസ്റ്റ്യന്‍, ഹെയര്‍ ഡോണര്‍മാരായ ടി. കെ. പ്രശാല്‍, ഇസ മരിയ ലിംഗ്‌സണ്‍, കൗണ്‍സിലിംഗ് വിഭാഗത്തിലെ ഹെന്ന എന്നിവര്‍ പ്രസംഗിച്ചു.
സ്തനാര്‍ബുദം ബാധിച്ച 30 രോഗികള്‍ക്ക് നിറ്റഡ് നോകേഴ്‌സും സൗജന്യമായി വിതരണം ചെയ്തു. കേശദാനം -സ്‌നേഹദാനം ക്യാമ്പുകള്‍ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നല്‍കിയ 35 വ്യക്തികളെയും മീറ്റിങ്ങില്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.
ഇതിനോടകം 1800 കാന്‍സര്‍ രോഗികള്‍ക്ക് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും സൗജന്യമായി വിഗുകള്‍ നല്‍കാന്‍ കഴിഞ്ഞതായി അമല ആശുപത്രി ജോയിന്റ് ഡയക്ടര്‍, ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി പറഞ്ഞു. പുരുഷന്മാര്‍ ഉള്‍പ്പെടെ 3 വയസു മുതല്‍ 70 വയസു വരെയുള്ള സമൂഹത്തിന്റെ വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന പതിനെണ്ണായിരം പേര്‍ ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് 30 സെന്റിമീറ്റര്‍ നീളത്തില്‍ മുടി ദാനം ചെയ്തതുകൊണ്ടാണ് സൗജന്യമായി വിഗുകള്‍ കൊടുക്കുവാന്‍ കഴിഞ്ഞതെന്നും, ഇതുവരെ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ കാന്‍സര്‍ രോഗികള്‍ക്കും സൗജന്യമായി വിഗുകള്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി പറഞ്ഞു.
മറ്റ് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തില്‍ നിന്ന് വിഗുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *