Follow Us On

23

February

2025

Sunday

പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ദൈവാലയ തിരുനാള്‍

പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ദൈവാലയ തിരുനാള്‍
വയനാട്: കിഴക്കിന്റെ ലൂര്‍ദ്ദ് എന്നറിയപ്പെടുന്ന കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വയനാട്ടിലെ പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദൈവാലയ തിരുനാള്‍ ഫെബ്രുവരി 2 മുതല്‍ 18 വരെ. 1908 ല്‍ ഫ്രഞ്ച് മിഷനറി ഫാ. ആര്‍മെണ്ട് ഷാങ്ങ് മാരിജെഫ്രീനോ സ്ഥാപിച്ച ഈ ദൈവാലയത്തിന്റെ  117-ാമത് വാര്‍ഷികാഘോഷവും ഇതോടൊപ്പം നടക്കും.
ഫെബ്രുവരി 2 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വികാരി റവ.ഡോ. അലോഷ്യസ്‌കുളങ്ങര തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് 5 മണിക്ക് ജപമാല, ദിവ്യബലി , നൊവേന റവ: മോണ്‍ ക്ലാരന്‍സ് പാലിയത്ത് കാര്‍മികത്വം വഹിക്കും.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം 5 മണിക്ക്  ജപമാല, ദിവ്യബലി, നൊവേന എന്നിവ ഉണ്ടാകും.
ഫെബ്രുവരി 7 ന് വെള്ളിയാഴ്ച ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസും 10 ന് മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലവും 10 ന് തിങ്കളാഴ്ച രാവിലെ  വൈകുന്നേരം 6.30ന് ആഘോഷമായ സമൂഹബലിക്ക് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയും കാര്‍മ്മികത്വം വഹിക്കും.
11 ന് ചൊവ്വാഴ്ച 10.30 ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആഘോഷമായ സമൂഹബലി അര്‍പ്പിക്കും. വൈകുന്നേരം 5.30ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള രഥപ്രദക്ഷിണം. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും.
15 ന് ശനിയാഴ്ച മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ദിവ്യബലിയര്‍പ്പിക്കും. തിരുനാള്‍ സമാപന ദിവസമായ 18 ന് രാവിലെ ഫാ. സണ്ണി പടിഞ്ഞാറേടത്ത്, ഫാ. പോള്‍ ആഡ്രൂസ്, ഫാ. ആല്‍ഫ്രഡ് വടക്കേതുണ്ടില്‍ എന്നിവര്‍ ദിവ്യബലിയര്‍പ്പിക്കും. വൈകുന്നേരം 5 ന് ആലപ്പുഴ രൂപതാ മെത്രാന്‍  ഡോ. ജെയിംസ് ആനാപറമ്പില്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?