Follow Us On

23

February

2025

Sunday

സാമൂഹിക പ്രവര്‍ത്തനം ആത്മസമര്‍പ്പണം: മാര്‍ ജോസ് പൊരുന്നേടം

സാമൂഹിക പ്രവര്‍ത്തനം ആത്മസമര്‍പ്പണം: മാര്‍ ജോസ് പൊരുന്നേടം
മാനന്തവാടി: സാമൂഹിക പ്രവര്‍ത്തനം മനുഷ്യന്റെ സമഗ്ര വികസനത്തിന് നടത്തുന്ന ആത്മസമര്‍പ്പണമാണന്ന് മാനന്ത വാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡബ്ല്യുഎസ്എസ്എസ് ഹാളില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1974ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ സൊസൈറ്റി ഏറ്റെടുത്തതും നടപ്പാക്കിയതുമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ദൂരക്കാഴ്ചയില്‍നിന്നുള്ളതുമാണ്. തിരുനെ ല്ലിയിലെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് 1975ല്‍ തുടക്കംകുറിച്ച പ്രവര്‍ത്തനങ്ങള്‍, 1976ല്‍ ആരംഭിച്ച സാക്ഷരതാ ക്ലാസുകള്‍, ബാലവാടികള്‍, 1977ല്‍ തുടക്കമിട്ട ലഘു സമ്പാദ്യ പദ്ധതി, അയല്‍ക്കൂട്ടങ്ങള്‍, കാര്‍ഷിക നഴ്സറി തുടങ്ങിയവ നൂതനമായിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളാണ് പിന്നീട് സര്‍ക്കാര്‍ പദ്ധതികളായും മറ്റ് ഏജന്‍സികള്‍ക്ക് പ്രചോദനമായും മാറിയത്. കാലാകാലങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തന ങ്ങളാണ് സൊസൈറ്റി നടപ്പാക്കുന്നതെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. അനില്‍ ക്രാസ്റ്റ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.റൊമാന്‍സ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യുഎസ്എസ്എസ് മുന്‍ ഡയറക്ടര്‍മാരായ ഫാ. ജോസഫ് ചിറ്റൂര്‍, ഫാ. തോമസ് ജോസഫ് തേരകം, ഫാ. ജോര്‍ജ് മൈലാടൂര്‍, മുഖ്യസഹകാരികളായ വിന്‍സന്റ് ജോര്‍ജ്, ടി.എ വര്‍ഗീസ്, ഡോ. വി.ആര്‍. ഹരിദാസ്, പ്രോഗ്രാം ഓഫീസര്‍മാരായിരുന്ന ഇ.ജെ. ജോസ്, ഒ.പി ഏബ്രാഹം, ഡോ. കെ.ആര്‍ ആന്റണി, സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, പ്രോഗാം ഓഫീസര്‍ പി.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
 സൊസൈറ്റിയുടെ 50 വര്‍ഷത്തെ ചരിത്രം ഉള്‍ച്ചേര്‍ത്തു തയാറാക്കിയ വീഡിയോ-ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ നടന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?