Follow Us On

02

July

2025

Wednesday

വത്തിക്കാന്‍ സിറ്റി എഐ മാര്‍ഗേരഖ പുറത്തിറക്കി

വത്തിക്കാന്‍ സിറ്റി എഐ മാര്‍ഗേരഖ പുറത്തിറക്കി

വത്തിക്കാന്‍ സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  ധാര്‍മികവും സുതാര്യവുമായ രീതിയിലും ഉത്തരവാദിത്തത്തോടെയും വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, സിറ്റി-സ്റ്റേറ്റ് ഗവര്‍ണറുടെ ഓഫീസ് എഐയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഈ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങളും നയങ്ങളും രൂപീകരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്നതില്‍ സന്തുലിതവും ശ്രദ്ധാപൂര്‍വവുമായ സമീപനത്തിന്റെ പ്രാധാന്യത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതായി വത്തിക്കാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സാങ്കേതിവിദ്യകള്‍ക്ക് ഒരിക്കലും മനുഷ്യരെ മറികടക്കാനോ പകരം വയ്ക്കാനോ കഴിയില്ല. മറിച്ച്, അത് മാനവികതയെ സേവിക്കുകയും മനുഷ്യന്റെ വ്യക്തിഗത അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അന്തസിനെയും മാനിക്കുകയും വേണം. കൃത്രിമ ബുദ്ധിയെ ശരിയായ രീതിയില്‍ നിയന്ത്രിക്കുകയാണെങ്കില്‍, ധാര്‍മികവും സാമൂഹികവുമായ തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ, മനുഷ്യന്റെ ക്ഷേമവും പുരോഗതിയും വളര്‍ത്താന്‍ കഴിയുന്ന ഒരു വിഭവമാക്കി മാറ്റാന്‍ സാധിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനെ നിയന്ത്രിക്കുന്ന പൊന്തിഫിക്കല്‍ കമ്മീഷന്‍  പുറത്തിറക്കിയ 13 പേജുള്ള മാര്‍ഗരേഖയില്‍ പൊതുവായ ധാര്‍മ്മിക തത്വങ്ങളും ചില ഓഫീസുകള്‍ക്കായുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഉള്‍ക്കൊള്ളുന്നു. മനുഷ്യാധ്വാനത്തെ സുഗമമാക്കുന്ന വിധത്തില്‍ എഐ ഉപയോഗിക്കുന്നതിന് മിക്ക ഓഫീസുകള്‍ക്കും പച്ചക്കൊടി നല്‍കിയിട്ടുണ്ടെങ്കിലും, ജുഡീഷ്യറി പോലുള്ള തന്ത്രപ്രധാനമായ വകുപ്പുകളില്‍ എഐ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?