Follow Us On

30

March

2025

Sunday

തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്താനൊരുങ്ങി കത്തോലിക്ക കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്താനൊരുങ്ങി കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ രാഷ്ട്രീയ ഇടപെടല്‍ നടത്തുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. പാലാരിവട്ടം പിഒസിയില്‍ നടന്ന രാഷ്ട്രീയകാര്യ സമ്മേളനമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയകാര്യ സമിതിയും രൂപീകരിച്ചു. സമുദായത്തിന്റെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതിനാല്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്തുന്നതിനാണ് പുതിയ സമിതി.
വന്യജീവി ആക്രമണം, ഇഎസ്എ, പട്ടയ പ്രശ്‌നങ്ങള്‍, റബര്‍ വിലത്തകര്‍ച്ച, നെല്ല് സംഭരണം, മുനമ്പം പ്രശ്‌നം, വഖഫ് നിയമം, ന്യൂനപക്ഷ പീഡനങ്ങളും അധിനിവേശങ്ങളും, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍, പിന്‍വാതില്‍ നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന സമീപനങ്ങള്‍ അടിസ്ഥാനമാക്കി രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പാലാരിവട്ടടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപനം നടത്തി. സഭയുടെ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രസംഗിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലാണ് സമിതി ചെയര്‍മാന്‍. പ്രഫ. കെ.എം. ഫ്രാന്‍സിസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍. റവ. ഡോ. ഫിലിപ്പ് കവിയില്‍, ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ – കണ്‍വീനര്‍മാര്‍. ഡോ. ചാക്കോ കാളംപറമ്പില്‍, ബിജു സെബാസ്റ്റ്യന്‍, ഇമ്മാനുവേല്‍ നിധീരി, ജോര്‍ജ് കോയിക്കന്‍, ഫിലിപ്പ് വെളിയത്ത് – കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 27 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?