Follow Us On

01

July

2025

Tuesday

മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ദമ്പതികളെ ജയിലിലടച്ചു

മതപരിവര്‍ത്തന  വിരുദ്ധ നിയമപ്രകാരം  ദമ്പതികളെ ജയിലിലടച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മതം മാറ്റാ നിരോധന നിയമം അനുസിരച്ച് ക്രിസ്ത്യന്‍ ദമ്പതികളെ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. അംബേദ്കര്‍ നഗര്‍ ജില്ലയിലെ പ്രത്യേക കോടതിയാണ് പാസ്റ്റര്‍ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജ പാപ്പച്ചനെയും ശിക്ഷിച്ചത്. അവര്‍ക്ക് അഞ്ച് വര്‍ഷം തടവും ഓരോരുത്തര്‍ക്കും 25,000 രൂപ പിഴയും വിധിച്ചു.

സംശയിക്കപ്പെടുന്ന മതപരിവര്‍ത്തന ശ്രമത്തിന് ഇത്തരമൊരു ശിക്ഷാവിധി നേരിടുന്നത് ഇതാദ്യമായാണെന്ന് രാജ്യത്തെ ക്രിസ്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ക്രിസ്ത്യന്‍ നേതാവ്  എ.സി.മൈക്കിള്‍ പറഞ്ഞു.

മതപരിവര്‍ത്തന ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും രേഖകളിലില്ല, എന്നിട്ടും അവര്‍ ശിക്ഷിക്കപ്പെട്ടു. വിധി പക്ഷപാതപരമാണെന്നും ദമ്പതികളെ സഹായിക്കുന്ന പാസ്റ്റര്‍ ജോയ് മാത്യു പറഞ്ഞു. ‘ഞങ്ങള്‍ ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും,’ മാത്യു മാധ്യമങ്ങളോട്  പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?