Follow Us On

13

March

2025

Thursday

പച്ചക്കറികള്‍ നിറയും പള്ളിമുറ്റം

പച്ചക്കറികള്‍ നിറയും പള്ളിമുറ്റം

ജോസഫ് കുമ്പുക്കന്‍

പാലാ: ചീങ്കല്ലേല്‍ സെന്റ് തോമസ് ദൈവാലയമുറ്റത്ത് കടന്നുചെന്നാല്‍ അവിടെ കൃഷി ചെയ്തിരിക്കുന്ന കാബേജും കോളീഫ്ലവറും ആരെയും ആകര്‍ഷിക്കും. വികാരി ഫാ. ജോണ്‍ പൊതിട്ടേലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. അനൂപ് വാഴേപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ കൈക്കാരന്മാരായ ജോര്‍ജ് ഇരുപ്പുഴക്കാട്ടില്‍, സണ്ണി വാക്കാട്ടില്‍പുത്തന്‍പുര, ജോസ് തെന്നംകുഴിയില്‍, ദൈവാലയ ശുശ്രൂഷി നിമിഷ് എന്നിവരുടെ സഹകരണത്തോടെയാണ് കൃഷി ചെയ്തിരിക്കുന്നത്.

കുറവിലങ്ങാട്-മൂവാറ്റുപുഴ റൂട്ടിലാണ് ചീങ്കല്ലേല്‍ ദൈവാലയം. റോഡില്‍നിന്നും ദൈവാലയമുറ്റത്തേക്ക് കയറുന്ന റോഡിന്റെ ഇരുവശങ്ങളിലും ദൈവാലയമുറ്റത്തും നിരനിരയായി ഇവ കൃഷി ചെയ്തിരിക്കുന്നു.
ഫാ. ജോണ്‍ പൊതീട്ടേല്‍ കര്‍ഷകകുടുംബത്തിലായിരുന്നു ജനിച്ചത്. അവരില്‍നിന്നും ലഭിച്ച കൃഷി അറിവുകളാണ് തന്നെയും ദൈവാലയ ശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തേക്കും കടന്നുവരുവാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഈ ദൈവാലയത്തില്‍ രണ്ടു വര്‍ഷമായി കൃഷി ആരംഭിച്ചിട്ട്. വിഷരഹിതമായ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നതും വിളവെടുക്കുന്നതും.
600 ഇടവകക്കാര്‍ ഈ ഇടവകയില്‍ ഉണ്ട്. പള്ളിയില്‍ ചെയ്യുന്ന കൃഷി കണ്ട് പ്രചോദനമുള്‍ക്കൊണ്ട് ഇടവകാജനം വീടുകളിലും പച്ചക്കറിക്കൃഷികള്‍ ആരംഭിച്ചിട്ടുണ്ട്.

പച്ചക്കറികള്‍ നട്ടുകഴിഞ്ഞാല്‍ ചാണകം, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ഗോമൂത്രം എന്നിവ ചേര്‍ത്ത് പുളിപ്പിച്ച് ആവശ്യാനുസരണം ജലം ചേര്‍ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതാണ് പ്രധാന വളം.
പച്ചക്കറികള്‍ കൃഷിചെയ്യുന്നതിനുമുമ്പ് ഇഞ്ചിക്കൃഷിയായിരുന്നു ചെയ്തിരുന്നത്. ഇതിന്റെ ചെലവ് മുന്നൂറ് രൂപ മാത്രമായിരുന്നു. 600 ഗ്രോ ബാഗില്‍നിന്നും ഇഞ്ചി വിറ്റപ്പോള്‍ 56,000 രൂപ ലഭിച്ചു. കൂടാതെ പടുതാകുളത്തില്‍ മീന്‍ വളര്‍ത്തലുമുണ്ട്. എകെസിസി, ലീജന്‍ ഓഫ് മേരി, മിഷന്‍ലീഗ്, മാതൃവേദി, പിതൃവേദി, വിന്‍സന്റ് ഡി പോള്‍ എന്നീ സംഘടനകള്‍ ഈ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു. ഫോണ്‍: 9447145818 (വികാരി).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?