Follow Us On

03

June

2025

Tuesday

അസമില്‍ ദൈവലായം തീപിടിച്ചു നശിച്ചു

അസമില്‍ ദൈവലായം  തീപിടിച്ചു നശിച്ചു

ഗുവാഹത്തി: അസമിലെ തേസ്പൂര്‍ രൂപതയിലെ അംബാഗാവ് ഇടവകയുടെ കീഴിലുള്ള സെന്റ് തെരേസ ഓഫ് ചൈല്‍ഡ് ജീസസ് ചാപ്പലില്‍ ദുരൂഹമായ തീപിടുത്തത്തില്‍ കത്തിനശിച്ചു. രണ്ട് ദിവസം മുമ്പ് ഇതേ ഗ്രാമത്തില്‍ നിന്നുള്ള ഫാ. ചാള്‍സ് മുര്‍മുവും ഫാ. ലാംബര്‍ട്ട് എക്കയും പൗരോഹിത്യ സ്വീകരണം ഇവിടെ നടന്നിരുന്നു. അടുത്ത ദിവസം, ചാപ്പലില്‍ ഗ്രാമം മുഴുവന്‍ ഒരുമിപ്പിച്ച് ഒരു നന്ദി കുര്‍ബാന സംഘടിപ്പിരുന്നു.

സംഭവത്തില്‍ ചില സാമൂഹിക വിരുദ്ധരുടെ പങ്കുണ്ടെന്ന് പള്ളി അധികൃതര്‍ സംശയിക്കുന്നു. രാത്രി 10 മണിയോടെ ഗ്രാമവാസികള്‍ വിവാഹ ആഘോഷത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ജില്ലാ ഭരണകൂടവും പോലീസും പഠിച്ചുവരികയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?