Follow Us On

02

July

2025

Wednesday

ദീര്‍ഘകാലം ഇന്ത്യയില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ മിഷനറി മദര്‍ കൊറോദ മഞ്ഞാനി ഓര്‍മയായി

ദീര്‍ഘകാലം ഇന്ത്യയില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ മിഷനറി മദര്‍ കൊറോദ മഞ്ഞാനി ഓര്‍മയായി
ലൂഗോ (ഇറ്റലി):  സെന്റ് ഫ്രാന്‍സിസ് ഡി സാലസ് സന്യാസിനി സമൂഹത്തിന്റെ (ഡിഎസ്എഫ്എസ്) മുന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ കൊറോദ മഞ്ഞാനി (86) അന്തരിച്ചു. ഇറ്റലിയിലെ ലൂഗോയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
സഭയുടെ ആദ്യകാല മിഷണറിയായിരുന്ന മദര്‍ 1975-ല്‍ തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് തന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ചങ്ങനാശേരിയിലെ മാമ്മൂട് ഇടവകയിലുള്ള മദര്‍ അന്നാ കോണ്‍വെന്റില്‍ 18 വര്‍ഷം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് സഭയുടെ ആസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സഭയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
 2003-ല്‍ സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെടുന്നതു വരെ ഇന്ത്യയിലെ ഡെലിഗേറ്റ് സുപ്പീരിയറായി സേവന മനുഷ്ഠിച്ചിരുന്നു. രണ്ടുപ്രാവശ്യം സുപ്പീരിയര്‍ ജനറലായിരുന്നു.
ഇറ്റലിയിലെ സെസെനാറ്റിക്കോയില്‍ 1938 നവംബര്‍ 24നാണ് സിസ്റ്റര്‍ ജനിച്ചത്. മദര്‍ കൊറോദ മഞ്ഞാനിയുടെ ആത്മീയ പാതയും നേതൃത്വവും അനേകരെ പ്രചോദിപ്പിച്ചിട്ടുണ്ട്. സഭയിലും സമൂഹത്തിലും എന്നും ഓര്‍മ്മിക്കപ്പെടുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മദര്‍ നിര്‍വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്നു (ഫെബ്രുവരി മൂന്ന്) വൈകുന്നേരം ഇന്ത്യന്‍ സമയം 6.45ന് ഇറ്റലിയിലെ ലൂഗോയില്‍ നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?