Follow Us On

19

April

2025

Saturday

കോംഗോയില്‍ ബിഷപ്പിനെ കൊള്ളയടിച്ചു

കോംഗോയില്‍ ബിഷപ്പിനെ കൊള്ളയടിച്ചു

കിന്‍ഷാസാ: ഉവിരാ ബിഷപ് സെബാസ്റ്റ്യന്‍ ജോസഫ് മുയേംഗോ മുലോംബയെയും സഹവൈദികരെയും ബിഷപ്‌സ് ഹൗസില്‍ ബന്ദികളാക്കി അക്രമിസംഘം കൊള്ളയടിച്ചു. കോംഗോയിലെ വിമത സൈന്യമായ എം23 കീഴടക്കിയ സൗത്ത് കിവു നഗരത്തിലാണ് ആക്രമണം അരങ്ങേറിയത്.
ഉവിരയിലെ ബിഷപ് സെബാസ്റ്റ്യന്‍ ജോസഫ് മുയേംഗോ മുലോംബയ്ക്കൊപ്പം, റിക്കാര്‍ഡോ മുകുനിന്‍വ, ബെര്‍ണാഡ് കലോലെറോ എന്നീ വൈദികരും  ഉവിരയിലെ ബിഷപ്‌സ്  ഹൗസില്‍ അരങ്ങേറിയ കൊള്ളയില്‍ മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി ബിഷപ്‌സ് ഹൗസ് പുറത്തിറിക്കിയ കുറിപ്പില്‍ പറയുന്നു.

കോംഗളീസ് സൈനികരുടെ യൂണിഫോമില്‍, രൂപതയുടെ ആസ്ഥാനത്ത് കയറി ആദ്യം സെക്യൂരിറ്റി ഗാര്‍ഡിനെയു പാചകക്കാരനെയും ഭീഷണിപ്പെടുത്തിയ സംഘം ബിഷപ്പിന്റെ വൈദികരുടെയും തോക്കിന്‍മുനയില്‍ നിര്‍ത്തി പണവും ഫോണുകളും മറ്റ് സാധനങ്ങളും  കവര്‍ച്ച ചെയ്തു. തുടര്‍ന്ന് ബിഷപ്പിനെയുള്‍പ്പെട എല്ലാവരെയും മുറികളില്‍ പൂട്ടിയിട്ടു,  തുടര്‍ന്ന് ബിഷപ്‌സ് ഹൗസ് പൂര്‍ണമായി കൊള്ളയിടിച്ചശേഷമാണ് ഇവര്‍ മടങ്ങിയത്. പിന്നീട് മിഷനറി സിസ്റ്റേഴ്സ് ഓഫ് ജീസസ് അംഗമായ സിസ്റ്റര്‍ ഇമ്മാനുവല്‍  ബിഷപ്‌സ് ഹൗസില്‍ എത്തിയപ്പോഴാണ് ഇവര്‍ക്ക് പുറത്ത് കടക്കാന്‍ സാധിച്ചത്. കോംഗളീസ് സൈന്യത്തിലെ സൈനികര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഇതൊരു ഒറ്റപ്പെട്ട കേസല്ല. എം23 വിമതര്‍  പിടിച്ചടക്കിയ പല പട്ടണങ്ങളിലും സൈനികര്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?