ഹരാരെ/സിംബാബ്‌വെ: രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കുന്ന ബില്ലില്‍ ഒപ്പുവെച്ച സിംബാബ് വെ പ്രസിഡന്റ് എമേഴ്സണ്‍ മ്‌നാന്‍ഗഗ്വയെ, രാജ്യത്തെ കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ഇന്‍ സിംബാബ്‌വെ അഭിനന്ദിച്ചു. കൊളോണിയല്‍ ഭരണകാലത്ത് സിംബാബ്‌വെയില്‍ കൊണ്ടുവന്ന നിയമം അവസാനിപ്പിച്ചുകൊണ്ട് 2024 ഡിസംബര്‍ 31-നാണ് വധശിക്ഷ നിര്‍ത്തലാക്കുന്ന ബില്ലില്‍ പ്രസിഡന്റ് മ്‌നാന്‍ഗഗ്വ ഒപ്പുവച്ചത്. 2023 നവംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ നിയമനിര്‍മ്മാണത്തിന് 2024 ഫെബ്രുവരിയില്‍ സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചു. പുതിയനിയമം വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് കോടതികളെ വിലക്കുന്നു.
മ്‌നാന്‍ഗഗ്വയുടെ നടപടി ചരിത്രപരമായ നാഴികക്കല്ലാണെന്ന് കാത്തലിക് പാര്‍ലമെന്ററി ലെയ്സണ്‍ ഓഫീസ് ചെയര്‍മാനായ ബിഷപ് റുഡോള്‍ഫ് നിയാന്‍ഡോറോ പ്രതികരിച്ചു. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന തത്വമായ മനുഷ്യജീവിതത്തിന്റെ വിശുദ്ധി ഉയര്ത്തിപ്പിടിക്കുന്നതിലേക്കു
ജീവനെ വിലമതിക്കാനും സുഖപ്പെടുത്താനുമുള്ള വഴികള്‍ തേടാന്‍ സഭ സമൂഹത്തെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സിംബാബ്‌വെയില്‍ വധശിക്ഷ നിര്‍ത്തലാക്കിയത് സഭയും ഗവണ്‍മെന്റും സിവില്‍ സമൂഹവും തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഫലമാണെന്ന് ബിഷപ് നിയാന്‍ഡോറോ ചൂണ്ടിക്കാട്ടി.ശിക്ഷാ നിയമങ്ങള്‍ തുടര്‍ച്ചയായി അവലോകനം ചെയ്യാനും അവ സുവിശേഷ മൂല്യങ്ങള്‍ക്കും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണെന്ന് ഉറപ്പാക്കാനും നിയമനിര്‍മാണ സഭയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സഭയും സര്‍ക്കാരും പങ്കാളികളാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *