കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി. രാജീവ്. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പിഒസിയില്‍ സംഘടിപ്പിച്ച 53-ാമത് ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ പലതും സമുദായം ദീര്‍ഘകാലമായി ആവശ്യപ്പെട്ട് വരുന്ന വിഷയങ്ങളാണ്. ഈ വിഷയങ്ങളുടെ പ്രചാരണാര്‍ത്ഥം സാമുദായിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന തദ്ദേശ ഭരണകൂട തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് കാസര്‍കോട് മുതല്‍ നെയ്യാറ്റിന്‍കര വരെ ജാഥ സംഘടിപ്പിക്കാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
മണല്‍ ഖനനം സംബന്ധിച്ച് തീരസമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. സമുദായ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം, തീര നിയന്ത്രണ വിജ്ഞാപനത്തിന്റെ ദ്വീപ് മേഖല പ്ലാന്‍ പ്രസിദ്ധീകരിക്കണം, വിഴിഞ്ഞം കേസുകള്‍ പിന്‍വലിക്കണം, മുനമ്പം വിഷയം അടിയന്തരമായി പരിഹരിക്കണം, വന്യമൃഗങ്ങളുടെ അപകടങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വിഷയം പരിഹരിക്കാനും നടപടികള്‍ ഉണ്ടാവണം, മുതലപ്പൊഴിയില്‍ അപകടരഹിത സാഹചര്യമുണ്ടാക്കണം മുതലായ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി തോമസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിര സഹായം മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ രതീഷ് ആന്റണി കണക്ക് അവതരിപ്പിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ലത്തീന്‍ സഭയുടെ വക്താവ് ജോസഫ് ജൂഡ്, യേശുദാസ് പറപ്പള്ളി, മോണ്‍. ജോസ് നവസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *