കോട്ടയം: ഒരു ബ്രൂവറിയും കേരളത്തില്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോട്ടയം ലൂര്‍ദ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്. ബ്രൂവറിയല്ല കേരളത്തിന്റെ വ്യവസായ വികസനം. ഇന്നത്തെ തോതിലുള്ള മദ്യവില്‍പനയും ഉപയോഗവും കേറളത്തെ ഇല്ലാതാക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
മദ്യവിരുദ്ധ സമിതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് ദീപശിഖ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് വി.ഡി സതീശന്‍ കൈമാറി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ഒരുമിച്ച് മുന്നേറിയാല്‍ മദ്യലഹരിയില്‍നിന്ന് കേരളത്തെയും പ്രത്യേകിച്ച് യുവജനങ്ങളെയും രക്ഷിക്കാനാകുമെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മദ്യത്തിനും ലഹരിക്കുമെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്‌കാരിക നേതാക്കള്‍ മുന്നേട്ടിറങ്ങണമെന്നും മാധ്യമങ്ങള്‍ ഇത് പ്രൈംടൈം ചര്‍ച്ചയാക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഉദ്‌ബോധിപ്പിച്ചു.
യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോണ്‍ അരീക്കല്‍, റവ. ഡോ. ഫിലിപ്പ് നെല്‍പുരപ്പറമ്പില്‍, ഫാ. ജോണ്‍ വടക്കേക്കളം, ഫാ. പോള്‍ കാരാച്ചിറ, ഫാ. ദേവസി പന്തല്ലുക്കാരന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, വി.ഡി രാജു, സി.എക്‌സ്. ബോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *