കണ്ണൂര്‍: മോണ്‍. മാത്യു എം. ചാലില്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് മലയോര ഹൈവേയുടെ ശില്പിയായ ജോസഫ് കനകമൊട്ടക്ക് മരണാനന്തര ബഹുമതിയായി സമ്മാനിക്കും. മോണ്‍. മാത്യു എം. ചാലിലിന്റെ ചരമദിനമായ മാര്‍ച്ച് 5 ന് ചെമ്പേരിയില്‍ നടക്കുന്ന ചടങ്ങില്‍ കനകമൊട്ടയുടെ കുടുംബം അവാര്‍ഡ് ഏറ്റുവാങ്ങും.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ഇതോടനുബഡിച്ച് മലയോര വികസനം ഇന്നലെ , ഇന്ന്, നാളെ എന്ന വിഷയത്തെക്കുറിച്ച സെമിനാറും ചര്‍ച്ചകളും നടക്കും. ജീവിതത്തിന്റെ അവസാന സമയം വരെ മലയോര ഹൈവേ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നീക്കിവച്ച ജോസഫ് കനകമൊട്ട സ്വന്തം ജീവിതം മലയോര ഹൈവേക്കും മലയോര വികസനത്തിനുമായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു.
ചാലിലച്ചനുമായുള്ള നിരന്തര ബന്ധവും ഒന്നിച്ചുള്ള പ്രവര്‍ത്തനവുമാണ് മലയോര ഹൈവ എന്ന സ്വപ്നം യഥാര്‍ത്ഥ്യമാക്കാന്‍ നിമിത്തമായത്. മൊട്ടക്കുന്നുകളും നടപ്പാതകളുംപോലും ആവശ്യത്തിനില്ലാതിരുന്ന കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള മലയോരങ്ങളെ കോര്‍ത്തിണക്കി മനോഹരമായ പാത നിര്‍മിക്കാമെന്ന് 60 വര്‍ഷം മുമ്പ് കനകമൊട്ട കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കാന്‍ കനകമൊട്ട നീക്കിവച്ചത് സ്വന്തം ജീവിതമാണ്. ഈ മലയോര പാത കേരളം കൊണ്ട് നിര്‍ത്താതെ തമിഴ്‌നാട്ടിലേക്കും കര്‍ണ്ണാടകത്തിലേക്കും നീട്ടുന്നതിനും അദ്ദേഹം ശ്രമം നടത്തി.
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മുട്ടാത്ത വാതിലുകളോ, നടക്കാത്ത പാതകളോ വിരളമായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജോസഫ് കനകമൊട്ട സമൂഹത്തെപ്പറ്റിയായിരുന്നു എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത്. റോഡിന് പുറമെ കാഞ്ഞങ്ങാടു നിന്നും പാണത്തൂര്‍ വഴി കര്‍ണ്ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും നീളുന്ന ഒരു റെയില്‍ പാതയും കനക മൊട്ടയുടെ സ്വപ്നമായിരുന്നു. അതിനുള്ള ശ്രമവും അദ്ദേഹം ആരംഭിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *