ബംഗളുരു: ബംഗളുരുവിലെ ഉത്തരഹള്ളി സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നിന്നു ദിവ്യകാരുണ്യം അരുളിക്കയോടൊപ്പം മോഷ്ടിച്ചു. ഫെബ്രുവരി 25 ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
ആരാധനയ്ക്കായി അരുളിക്കയില്‍ എഴുന്നള്ളിച്ചു വച്ചിരുന്നു ദിവ്യകാരുണ്യമാണ്, അജ്ഞാതരായ അക്രമികള്‍ ആരാധന ചാപ്പലില്‍ അതിക്രമിച്ച് കയറി അരുളിക്കയോടൊപ്പം മോഷ്ടിച്ചുക്കൊണ്ടുപോയത്. പോലീസില്‍ പരാതി നല്‍കിയിട്ടും തിരുവോസ്തിയോ അരുളിക്കയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിശുദ്ധ കുര്‍ബാന അവഹേളിക്കപ്പെട്ടിരിക്കാമെന്ന ആശങ്കയുണ്ടെന്നും ബംഗളുരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ബംഗളുരു അതിരൂപതയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും പ്രായശ്ചിത്ത പരിഹാരദിനമായി ആചരിക്കുവാന്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. ബംഗളുരു അതിരൂപതയിലെ എല്ലാ ദൈവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും വിശ്വാസികള്‍ക്കു അനുയോജ്യമായ സമയത്ത് ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് നിര്‍ദ്ദേശിച്ചു.
വിശുദ്ധ കുര്‍ബാനയ്‌ക്കെതിരായ ഈ കഠിനമായ അപരാധത്തിന് പരിഹാരം ചെയ്ത് ദൈവത്തിന്റെ കരുണ തേടി, പ്രാര്‍ത്ഥനയില്‍ തീക്ഷ്ണമായി ഒന്നിക്കാമെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *