Follow Us On

01

March

2025

Saturday

ഫ്രാന്‍സിസ് മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി

ഫ്രാന്‍സിസ് മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് പാപ്പക്ക് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കി.

ഛര്‍ദ്ദിയെ തുടര്‍ന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാന്‍ കാരണമായതെന്ന് വത്തിക്കാന്‍ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.  അടുത്ത 24-48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വത്തിക്കാനെ ഉദ്ധരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

88 -കാരനായ മാര്‍പാപ്പ ബോധത്തോടെ ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്നും പാപ്പക്ക് മാസ്‌കിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും വത്തിക്കാന്റെ കുറിപ്പില്‍ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?