Follow Us On

31

March

2025

Monday

നാഷണല്‍ ഗ്രാന്റ് ഫിനാലെ കാസില്‍ബാര്‍ ജേതാക്കള്‍

നാഷണല്‍ ഗ്രാന്റ് ഫിനാലെ  കാസില്‍ബാര്‍ ജേതാക്കള്‍
ഡബ്ലിന്‍ : അയര്‍ലണ്ട്  സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ബൈബിള്‍ ക്വിസിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ -‘ബിബ്ലിയ 25’ ഡബ്ലിന്‍ ഗ്ലാസ്‌നേവില്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദൈവാലയത്തില്‍ നടന്നു. അയര്‍ലണ്ടിലെ  നാലു റീജിയണിലെ  ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ നാഷണല്‍ കിരീടം  കാസില്‍ബാര്‍ ടീം  സ്വന്തമാക്കി.  ഗാല്‍വേ റീജിയണല്‍ തലത്തിലും  കാസില്‍ബാര്‍ കുര്‍ബാന സെന്റര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
ഡബ്ലിന്‍ റീജിയണിലെ ആതിഥേയരായ  ഫിബ്‌സ്ബറോ  കുര്‍ബാന സെന്റര്‍ രണ്ടാം  സ്ഥാനം നേടി, ഡബ്ലിന്‍  റീജിയ ണിലും  ഒന്നാം സ്ഥാനം ഫിസ്ബറോ കുര്‍ബാന സെന്ററി നായിരുന്നു.  മൂന്നാം സ്ഥാനം  ഗാല്‍വേ റീജിയണിലെ റ്റുള്ളുമോര്‍ കുര്‍ബാന സെന്റര്‍ കരസ്ഥമാക്കി.
  ബിബ്ലിയ മത്സരം ഫാ. ബൈജു ഡേവീസ് കണ്ണാംപള്ളി ഉത്ഘാടനം ചെയ്തു.  ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങള്‍ ക്വിസ് മാസ്റ്ററായ   ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറ  നിയന്ത്രിച്ചു. ഓഡിയോ വിഷല്‍ റൗണ്ടുകള്‍ ഉള്‍പ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങള്‍ നടന്നത്.
വിജയികള്‍ക്കുള്ള സമ്മാനദാനം അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ബെല്‍ഫാസ്റ്റ്  റീജണല്‍ ഡയറകടര്‍ ഫാ.  ജോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സര (ഗ്ലോറിയ 2024)  വിജയികള്‍ക്കുള്ള സമ്മാനദാനവും തദ്ദവസരത്തില്‍ നടന്നു.
കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട്,  സെക്രട്ടറി ജോസ് ചാക്കോ, നാഷണല്‍ പാസ്റ്ററന്‍ കൗണ്‍സില്‍ ട്രസ്റ്റിമാരായ ലിജി ലിജോ, ബിനോയ് സ ജോസ്, ഡബ്ലിന്‍ സോണല്‍ ട്രസ്റ്റി സെക്രട്ടറി  ജിമ്മി ആന്റണി,   ബെന്നി ജോണ്‍, ടോം തോമസ്, ജൂലി റോയ്  കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പങ്കെടുത്ത ടീമുകള്‍ക്ക്  പിന്തുണയും പ്രോത്സാഹനവുമായി അയര്‍ലണ്ടിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?