Follow Us On

04

March

2025

Tuesday

ഫാന്‍സിസ് മാര്‍പാപ്പക്ക് ശ്വാസതടസം ; വെന്റിലേറ്ററില്‍ തുടരുന്നു

ഫാന്‍സിസ് മാര്‍പാപ്പക്ക് ശ്വാസതടസം ; വെന്റിലേറ്ററില്‍ തുടരുന്നു

വത്തിക്കാന്‍ സിറ്റി: രണ്ട് തവണ ശ്വസന തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്വാസകോശത്തില്‍ നിന്ന് കഫം നീക്കം ചെയ്തു. തുടര്‍ന്ന് ‘നോണ്‍-ഇന്‍വേസിവ് ‘മെക്കാനിക്കല്‍ വെന്റിലേഷന്‍ പുനരാരംഭിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. അതേസമയം പാപ്പ ചികിത്സകളോട് തികഞ്ഞ ബോധത്തോടെ സഹകരിക്കുന്നുണ്ട്. കൂടാതെ പാപ്പക്ക് പുതിയ അണുബാധയൊന്നുമില്ലായെന്ന രക്തപരിശോധന ഫലങ്ങളും ആശ്വാസം നല്‍കുന്നു. നേരത്തെ ബാധിച്ച ന്യുമോണിയയുടെ ഫലമായാണ് പാപ്പക്ക് ശ്വാസകോശത്തില്‍ കഫം അടിഞ്ഞുകൂടുതന്നത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?