Follow Us On

03

June

2025

Tuesday

ഫാ. ജോണ്‍ കാര്‍വാലോ, അജ്മീറിന്റെ പുതിയ ബിഷപ്പ്‌

ഫാ. ജോണ്‍ കാര്‍വാലോ,  അജ്മീറിന്റെ പുതിയ ബിഷപ്പ്‌

ബാംഗ്ലൂര്‍: അജ്മീര്‍ രൂപതയിലെ വൈദികനായ ഫാ. ജോണ്‍ കാര്‍വാലോയെ (55) രാജസ്ഥാനിലെ അജ്മീര്‍ രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ അജ്മീറിലെ ആല്‍വാര്‍ ഗേറ്റിലുള്ള സെന്റ് പോള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് അദ്ദേഹം. അജ്മീര്‍ രൂപതാ ബിഷപ്പായിരുന്നു പയസ് തോമസ് ഡിസൂസ 2024 ജൂണ്‍ 1 ന് രാജിവച്ച ഒഴിലേക്കാണ് നിയമനം. ജയ്പൂരിലെ ബിഷപ്പ് ഓസ്വാള്‍ഡ് ജോസഫ് ലൂയിസ് ബിഷപ്പ് എമറിറ്റസിനെ 2024 മാര്‍ച്ച് 23 ന് അജ്മീറിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാപ്പ നിയമിച്ചിരുന്നു.

ഫാ. 1969 ഏപ്രില്‍ 10 ന് ഉഡുപ്പി രൂപതയിലെ മാര്‍ഗോളിയിലെ സെന്റ് ഫിലിപ്പ് നേരിയുടെ ഇടവകയില്‍ ജനിച്ച ജോണ്‍ കാര്‍വാലോ 1996 മെയ് 13 ന് അജ്മീര്‍ രൂപതയ്ക്കായി പുരോഹിതനായി അഭിഷിക്തനായി.
അജ്മീര്‍ രൂപതയുടെ ചരിത്രം 1891 മുതലുള്ളതാണ്. അന്നാണ് രാജസ്ഥാന്‍ മിഷന്‍ സ്ഥാപിതമായത്. 1913 മെയ് 22ന് രാജപുത്താന അപ്പസ്‌തോലിക് പ്രിഫെക്ചര്‍ ആയി ഉയര്‍ത്തപ്പെട്ടു. 1955 മെയ് 13ന്, രൂപതയുടെ പേര് അജ്മീര്‍-ജയ്പൂര്‍ എന്നാക്കി മാറ്റി. 2005 ജൂലൈ 20 ന് അജ്മീര്‍ രൂപത വിഭജിച്ച് ജയ്പൂര്‍ രൂപീകരിച്ചു. നിലവില്‍ രൂപതയില്‍ 15,000 കത്തോലിക്കാ ജനസംഖ്യയും 104 രൂപതാ പുരോഹിതന്മാരുമുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?