Follow Us On

06

March

2025

Thursday

വിഭൂതി ആശുപത്രിയില്‍ ആചരിച്ച് മാര്‍പ്പാപ്പ; വത്തിക്കാനിലെ തിരുക്കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ ആഞ്ചലോ ഡൊണാറ്റിസ് കാര്‍മികത്വം വഹിച്ചു

വിഭൂതി ആശുപത്രിയില്‍ ആചരിച്ച് മാര്‍പ്പാപ്പ; വത്തിക്കാനിലെ തിരുക്കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ ആഞ്ചലോ ഡൊണാറ്റിസ് കാര്‍മികത്വം വഹിച്ചു

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന  ഫ്രാന്‍സിസ് മാര്‍പാപ്പ  വിഭൂതി ബുധന്‍ ആശുപത്രിയില്‍ ആചരിച്ചു.  പാപ്പ ചാരം കൊണ്ട് കുരിശു വരയ്ക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു. ന്യുമോണിയ ബാധിച്ച 88-കാരനായ മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമായി തുടരുകയാണെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. അതേസമയനം പാപ്പ നല്ല മാനസികാവസ്ഥയിലാണെന്നും ചികിത്സകളോട് സഹകരിക്കുന്നുണ്ടെന്നും  പാപ്പയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ശ്വസന വ്യായാമങ്ങളും ഫിസിയോതെറാപ്പിയും ഉള്‍പ്പടെയുള്ള ചികിത്സകള്‍ പാപ്പക്ക് നല്‍കുന്നുണ്ട്. മാര്‍ച്ച് 5 ന് അദ്ദേഹം ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയെ ഫോണില്‍ വിളിച്ചിരുന്നു.

വത്തിക്കാനിലെ വിഭൂതിയുടെ തിരുക്കര്‍മങ്ങള്‍ക്ക് അപ്പസ്‌തോലിക് പെനിറ്റന്‍ഷ്യറിയുടെ തലവനായ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസ് കാര്‍മികത്വം വഹിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ തയാറാക്കിയ പ്രഭാഷണമാണ് കര്‍ദിനാള്‍ വായിച്ചത്. പാപ്പയോടുള്ള ഐകദാര്‍ഢ്യം പ്രസംഗത്തിന്റെ ആരംഭത്തില്‍ തന്നെ പ്രകടിപ്പിച്ച കര്‍ദിനാള്‍, തന്റെ പ്രാര്‍ത്ഥനയും വേദനകളും സഭയുടെയും  ലോകത്തിന്റെയും നന്മയ്ക്കായി സമര്‍പ്പിച്ച  പാപ്പയോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാ ദിവസവും രാത്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വണ്ടി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാലപ്രാര്‍ത്ഥന നടക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?