Follow Us On

19

April

2025

Saturday

കൊളംബിയന്‍ ബിഷപ്പുമാര്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

കൊളംബിയന്‍ ബിഷപ്പുമാര്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

ബൊഗൊത/കൊളംബിയ: കൊളംബിയന്‍ കത്തോലിക്കാ സഭയുടെ നേതൃത്വവും പ്രസിഡന്റ് ഗുസ്താവോ പെട്രോയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജ്യത്ത് സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ബിഷപ്പുമാര്‍ ആവര്‍ത്തിച്ചു. കൊളംബിയന്‍ ഗവണ്‍മെന്റിന്റെ ആസ്ഥാനമായ കാസ ഡി നരിനോയിലാണ് ബിഷപ്പുമാര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. നാഷണല്‍ ലിബറേഷന്‍ ആര്‍മി (ELN) യുമായുള്ള ചര്‍ച്ചകള്‍ക്കുള്ള പിന്തുണ, സമാധാനത്തിനായുള്ള ധാര്‍മിക ചട്ടക്കൂടിന്റെ നിര്‍മാണം, മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി.

ഗവണ്‍മെന്റിന്റെ തുറന്ന മനസും സമാധാന സംഭാഷണം വീണ്ടും സജീവമാക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ ആരായാനുള്ള സഭയുടെ സന്നദ്ധതയും ചര്‍ച്ചയില്‍ വെളിവായി. കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് എം. ഫ്രാന്‍സിസ്‌കോ ജാവിയര്‍ മുനേര, എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഗബ്രിയേല്‍ ഏഞ്ചല്‍ വില്ല വഹോസ്, സെക്രട്ടറി ബിഷപ് ജര്‍മന്‍ മദീന അക്കോസ്റ്റ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് പുറമെ വിദേശകാര്യ മന്ത്രി ലോറ സരബിയ, പ്രസിഡന്‍സിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ആന്‍ജി ലിസെത്ത് റോഡ്രിഗസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഗറില്ലകള്‍ നടത്തിയ നിരവധി ആക്രമണങ്ങളെ തുടര്‍ന്ന് പ്രസിഡന്റ് പെട്രോ ELN ഉം തമ്മിലുള്ള സമാധാന കരാറിനായുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സമൂഹങ്ങളുടെ പ്രതീക്ഷകളും സമാധാനത്തിനായുള്ള ആഗ്രഹവും ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായിരിക്കണമെന്ന് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ എപ്പിസ്‌കോപ്പ അധ്യക്ഷന്‍ പറഞ്ഞു. മക്കള്‍ക്ക് മതവിദ്യാഭ്യാസം തിരഞ്ഞെടുക്കാനുള്ള മാതാപിതാക്കളുടെ അവകാശം രാജ്യം ഉറപ്പ് നല്‍കണമെന്നും ആര്‍ച്ചുബിഷപ് ജാവിയര്‍ മുനേര പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?