Follow Us On

23

July

2025

Wednesday

മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പ്; മാര്‍ച്ച് 24- 28 വരെ മെക്‌സിക്കോയില്‍ ജീവന്റെ വാരാചരണം

മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പ്; മാര്‍ച്ച്  24- 28 വരെ മെക്‌സിക്കോയില്‍ ജീവന്റെ വാരാചരണം

മെക്‌സിക്കോ സിറ്റി:  ‘മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുകയും  സഹവര്‍ത്തിത്വം അസാധ്യമാക്കുകയും  ജനങ്ങളുടെ മന:സാക്ഷിയില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ചെയ്യുന്ന’ മെക്‌സിക്കോയിലെ മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പുമായി കത്തോലിക്ക സഭ. മാര്‍ച്ച് 5-ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍,  ‘ഗര്‍ഭച്ഛിദ്രം കുറ്റവിമുക്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റ് നയം, അനിയന്ത്രിതമായ അക്രമങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്’  തുടങ്ങിയ മരണവിപത്തുകളെ മെക്‌സിക്കന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് അപലപിച്ചു.

‘മരണത്തിന്റെയും നിരാശയുടെയും’ ഈ സാഹചര്യത്തിന്റെ നടുവിലും, ജീവിതത്തെ വിശുദ്ധ സമ്മാനമായി സ്വീകരിക്കുവാനും അത് സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ധൈര്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനും ബിഷപ്പുമാര്‍ ഉദ്‌ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍, മനുഷ്യജീവന്റെ അന്തസ്സ് ഉയിര്‍ത്തിപ്പിടിച്ചുകൊണ്ട്  മാര്‍ച്ച് 24 മുതല്‍ 28 വരെ ജീവന്റെ വാരാചരണം സംഘടിപ്പിക്കുവാന്‍  ബിഷപ്പുമാര്‍  ആഹ്വാനം ചെയ്തു. ഇതിനോടനുബന്ധിച്ച്, ജീവന്റെ സംസ്‌കാരം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും ബിഷപ്പുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സത്യത്താല്‍ പ്രകാശിതമായ ഒരു മനസ്സാക്ഷി രൂപീകരിക്കുക,  ഏറ്റവും ദുര്‍ബലരായവരെ പ്രത്യേകിച്ച് ഗര്‍ഭസ്ഥശിശുക്കളെയും പ്രായമായവരെയും സംരക്ഷിക്കുക, പഠനത്തിനും രൂപീകരണത്തിനുമുള്ള ആദ്യ ഇടം വീടാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ക്രിസ്തീയ മൂല്യങ്ങള്‍  പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കുക, സുവിശേഷത്തിന്റെ ശാന്തതയോടെ അക്രമത്തിനെതിരെ പോരാടുക, അക്രമം അനുഭവിച്ചവരുടെ മുറിവുകള്‍ ഉണക്കുന്ന സമരിയാക്കാരനായി സഭ മാറുക,  ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് ജീവന്റെ വാരാചരണത്തോടനുബന്ധിച്ച്  ബിഷപ്പുമാര്‍ മുന്നോട്ട് വച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?