Follow Us On

09

June

2025

Monday

അമേരിക്കന്‍ ദൈവാലയത്തില്‍ വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രതിഷ്ഠിച്ചു.

അമേരിക്കന്‍ ദൈവാലയത്തില്‍  വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും  പ്രതിഷ്ഠിച്ചു.
നോര്‍ത്ത്ഡാലസ്:  വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും അമേരിക്കന്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു. നോര്‍ത്ത് ഡാലസിലെ ഫ്‌റിസ്‌കോയില്‍ ഒരു വര്‍ഷം മുമ്പ് സ്ഥാപിതമായ വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാര്‍ മിഷന്‍ ദൈവാലയത്തിലാണ് കേരളത്തില്‍നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പും തിരുരൂപവും  പ്രതിഷ്ഠിച്ചത്.
സീറോമലബാര്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പ്രതിഷ്ഠാകര്‍മ്മം നടത്തി. വിശുദ്ധ മറിയം ത്രേസ്യായുടെയും എല്ലാ വിശുദ്ധരുടെയും ആദ്ധ്യാത്മിക ശക്തിയും പുണ്യപ്രഭാവവും വിശുദ്ധിയും വിശ്വാസി സമുഹങ്ങള്‍ക്ക് അനുഗ്രഹവും പുണ്യജീവിതത്തിന് പ്രചോദനമാകുമെന്ന് മാര്‍ ആലപ്പാട്ട് പറഞ്ഞു.
തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാ ട്ട്, സഹവികാരി ഫാ. ജിമ്മി എലക്കുളത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായി.
മിഷന്‍ കേന്ദ്രം ട്രസ്റ്റിമാരായ റെനോ ആലപ്പാട്ട്, വിനു ആലപ്പാട്ട്, കൊപ്പന്‍ ഇടവക ട്രസ്റ്റിമാരായ റോബിന്‍ കുര്യന്‍, ജോഷി കുര്യാക്കോസ് , റോബിന്‍ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടുര്‍, സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?