തൃശൂര്‍ : തൃശൂര്‍ അതിരൂപതയിലെ കത്തോലിക്ക കോണ്‍ഗ്രസ് വനിതാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കുടുംബങ്ങളെ മനോഹരമായി കൂട്ടിയിണക്കി കൊണ്ടുപോകുന്ന സ്ത്രീകള്‍ പൊതു സമൂഹത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കടന്നു വരണമെന്നും, സമൂഹത്തെ നന്മയിലൂടെ നയിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നും മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ പറഞ്ഞു.
നേതൃത്വനിരയിലേക്ക് സ്ത്രീകളുടെ പങ്കാളിത്വം എന്ന വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈ. പ്രസിഡന്റ് ട്രിസ ലിസ് സെബാസ്റ്റ്യാന്‍ ക്ലാസ് നയിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ മികച്ച കൃഷി വിജ്ഞാന കേന്ദ്രത്തിനുള്ള അവാര്‍ഡ് നേടിയ തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ ഡോ. മേരി റജീനയെ അതിരൂപത ഡയറക്ടര്‍ ഫാ. ജീജോ വള്ളൂപ്പാറയും വനിതാ കൗണ്‍സില്‍ ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, വനിത കൗണ്‍സില്‍ ചിഫ് കോ-ഓര്‍ഡിനേറ്റര്‍ ലീല വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *