പാലക്കാട്: എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാലക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് മലങ്കര ഓര്‍ത്തഡോക് സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് സംഘടിപ്പിച്ച എലപ്പുള്ളി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവിന് കാതോലിക്ക ബാവ സമര ജ്വാല കൈമാറി.
കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ അധ്യക്ഷത വഹിച്ചു. കേരള മദ്യ വിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ ഐകദാര്‍ഢ്യ പ്രസംഗം നടത്തി.
ആക്ട്‌സ് പ്രസിഡന്റ് ബിഷപ് ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറിയും ജനകീയ കൂട്ടായ്മ സംഘാടകസമിതി ചെയര്‍മാനുമായ ജോര്‍ജ് സെബാസ്റ്റ്യന്‍, സുല്‍ത്താന്‍പേട്ട രൂപതാ വികാരി ജനറല്‍ മോണ്‍. മരിയ ജോസഫ്, മന്‍സൂര്‍ അലി, ഹസാനി മോളൂര്‍, ആക്ട്‌സ് സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറര്‍ സാജന്‍ വേളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *