Follow Us On

11

May

2025

Sunday

അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഏപ്രില്‍ അഞ്ചിന്

അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഏപ്രില്‍ അഞ്ചിന്
കോഴിക്കോട്: കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് കോഴിക്കോട്ട് ക്രൈസ്തവ അവകാശ പ്രഖ്യാപനറാലിയും പൊതുസമ്മേളനവും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം.
വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, മതിയായ രേഖകളുള്ള കര്‍ഷക ഭൂമി പിടിച്ചെടുക്കാനുള്ള നിയമങ്ങളും നീക്കങ്ങളും അവസാനിപ്പിക്കുക, ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പുവരുത്തുക, ക്രൈസ്തവര്‍ക്കെതിരെയുള്ള നീതി നിഷേധങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും നടത്തുന്നത്.
അവകാശ പ്രഖ്യാപനറാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാനായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. രൂപതയിലെ മുഴുവന്‍ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ പതിനായിരത്തോളം സമുദായ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് എകെസിസി പ്രസിഡന്റ് മോണ്‍. ജോയ്‌സ് വയലില്‍, സെക്രട്ടറി ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?