Follow Us On

01

July

2025

Tuesday

വന്യമൃഗ ആക്രമണം: എകെസിസി മാര്‍ച്ചും ധര്‍ണയും മാര്‍ച്ച് 15-ന്

വന്യമൃഗ ആക്രമണം: എകെസിസി മാര്‍ച്ചും ധര്‍ണയും മാര്‍ച്ച് 15-ന്
കല്‍പ്പറ്റ: ജനവാസകേന്ദ്രങ്ങളിലെ വന്യമൃഗശല്യത്തിന് സത്വര പരിഹാരം ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15-ന് ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
കളക്ടറേറ്റ്, മാന്തവാടി സബ് കളക്ടര്‍ ഓഫീസ്, ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ എന്നിവയ്ക്കുമുമ്പിലാണ് സമരമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, മറ്റു ഭാരവാഹികളായ ഫാ. ടോമി പുത്തന്‍പുര, സജി ഫിലിപ്പ്, സാജു പുലിക്കോടടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നിടങ്ങളിലും രാവിലെ പത്തിനാണ് പരിപാടി. കല്‍പ്പറ്റയില്‍ കൈനാട്ടി ജംഗ്ഷനിലും മാനന്തവാടിയില്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ പരിസരത്തും ബത്തേരിയില്‍ കോട്ടക്കുന്നിലുമാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?