ഹൈദരാബാദ്: സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ സമാപിച്ച ആഘോഷമായ ഘോഷയാത്രയോടെ ഹൈദരാബാദ് അതിരൂപത ജൂബിലി ആഘോഷിച്ചു. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിന്റെ തെരുവുകളിലൂടെ പ്രത്യാശയുടെ പ്രതീകമായ ജൂബിലി കുരിശ് വഹിച്ചുകൊണ്ട് ആയിരക്കണക്കിന് വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഹൈദരാബാദ് അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ആന്റണി പൂള അധ്യക്ഷത വഹിച്ചു. ഈ പ്രദേശത്തേക്ക് വിശ്വാസം കൊണ്ടുവന്ന മിഷനറിമാര്‍ക്ക് കര്‍ദിനാള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
1869 മുതല്‍ ചാദര്‍ഘട്ട് പ്രദേശത്തെ ഇപ്പോഴത്തെ വലിയ കത്തോലിക്കാ പള്ളി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത് മൂന്ന് PIME മിഷനറിമാരാണ്. ഈ നിര്‍മ്മാണത്തിന്റെ ദ്വിശതാബ്ദി ആഘോഷിക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു ജൂബിലി പരിപാടി. വാസ്തവത്തില്‍ പ്രാദേശിക വിശ്വാസി സമൂഹത്തിന്റെ വേരുകള്‍ 1820 മുതലുള്ളതാണ്. നിലവിലെ ഘടനയുടെ നിര്‍മ്മാണം ആരംഭിച്ചത് ചാദര്‍ഘട്ടിനടുത്ത് ഫാ. അന്റോണിയോ ടാഗ്ലിയബ്യൂ ഒരു സ്‌കൂള്‍, ഒരു പള്ളി, ഒരു കോണ്‍വെന്റ് എന്നിവ നിര്‍മ്മിക്കുന്നതിനായി ഒരു വലിയ സ്ഥലം വാങ്ങിയതോടെയാണ്. 155 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1870 മാര്‍ച്ച് 18 ന്, സെന്റ് ജോസഫിന്റെ തിരുനാളിന്റെ തലേന്ന്, ഫാ. പിയട്രോ കാപ്രോട്ടി കല്ലിടല്‍ നടത്തി. 1872 ല്‍ ഫാ. ലൂയിജി മാല്‍ബര്‍ട്ടി ചുമതലയേറ്റ് പ്രധാന കെട്ടിടം പൂര്‍ത്തിയാക്കി.
ഇവരെ കൂടാതെ, ഹൈദരാബാദിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ ബിഷപ്പുമാരെയും, വൈദികരെയും, സന്യാസിമാരെയും, വിശ്വാസികളെയും കര്‍ദ്ദിനാള്‍ പൂള അനുസ്മരിച്ചു. തെലുങ്ക് റീജിയണല്‍ കൗണ്‍സില്‍ ഓഫ് ബിഷപ്പ്‌സിന്റെ എല്ലാ ബിഷപ്പുമാരും, മുന്നൂറോളം പുരോഹിതന്മാരും ആഘോഷത്തില്‍ പങ്കെടുത്തു.
കത്തീഡ്രലില്‍ സമുച്ചയത്തിലെ പുതിയതായി നിര്‍മ്മിച്ച ആരാധനാ ചാപ്പല്‍, പാരിഷ് പാസ്റ്ററല്‍ സെന്റര്‍, ഉണ്ണീശോ, സെന്റ് ജോസഫ്, വേളാങ്കണ്ണി മാതാവ് എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന മൂന്ന് ഭക്തിനിര്‍ഭരമായ സ്ഥലങ്ങള്‍ എന്നിവ കര്‍ദ്ദിനാള്‍ പൂള ആശീര്‍വദിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *