കൊച്ചി: പൊതുജന സമരങ്ങള്‍ക്കെതിരായുള്ള വനം വകുപ്പിന്റെ നടപടികള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.
വനംവകുപ്പിന്റെ അന്യായവും അനിയന്ത്രിതവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് എതിരായിട്ടുള്ള കേസുകള്‍.
പൊതുജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുവാന്‍ ഈ വകുപ്പിനെ ഇനിയും അനുവദിക്കരുത്. സ്ഥലവാസികളായ ജനങ്ങളെ ശ്രവിക്കുകയോ, വന്യമൃഗങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ജനങ്ങളുടെ ദുരിതങ്ങളില്‍ ക്രിയാത്മകമായി ഇടപ്പെടുകയോ ചെയ്യാതെ പൊതുജനവേട്ട നടത്തുന്ന സമീപനമല്ല വനംവകുപ്പ് സ്വീകരിക്കേണ്ടത്.
ആലുവ-മൂന്നാര്‍ രാജപാതയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പൊതുജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്തതിന്റെ പേരിലും, വനംവകുപ്പിന്റെ കടന്നുകയ റ്റങ്ങള്‍ക്കെതിരായും സംഘടിപ്പിക്കപ്പെട്ട സമാനമായ ജനകീയ പ്രതിഷേധസമരങ്ങള്‍ക്കുമെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വനംവകുപ്പ് എടുത്തിരിക്കുന്ന മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *