Follow Us On

27

March

2025

Thursday

ലഹരി വ്യാപനത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണം : മാര്‍ ജോസ് പുളിക്കല്‍

ലഹരി വ്യാപനത്തിനെതിരെ  കര്‍ശന നിലപാട് സ്വീകരിക്കണം  : മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അതിഭീകരമായവിധം പടര്‍ന്നുപിടിച്ചിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ   ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഏഴാമത്  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവും മയക്കുമരുന്നും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ യുവജനങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സഭയ്ക്കും പൊതുസമൂഹത്തിനും മാറിനില്‍ക്കാനാവില്ലെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
യുവാക്കളെയും വരും തലമുറയെയും ലഹരിയില്‍ നിന്നും രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്  പ്രമേയത്തിലൂടെ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപെട്ടു.
ഇടവക തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍, സമൂഹത്തില്‍ ലഹരിയുടെ സ്വാധീനം എന്നി  വിഷയങ്ങളെ ആസ്പദമാക്കി   ബിനീഷ് കളപുരക്കല്‍, പ്രഫ. ഹാരി ജോസഫ് എന്നിവര്‍ ക്ലാസ് നയിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍  ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍,  പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍,  ഡോ. അന്നമ്മ അലക്സ്  തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാന്‍സലര്‍  റവ.ഡോ. മാത്യു ശൗര്യാംകുഴി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?