ഡബ്ലിന്‍ (അയര്‍ലന്റ്) : സീറോ മലബാര്‍ സഭയെ നെഞ്ചിലേറ്റി പിന്തുണച്ച ഡബ്ലിന്‍ ബ്ലാക്ക്‌റോക്കിലെ വൈദികനായ ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് അന്തരിച്ചു. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ് ദൈവാലയത്തില്‍ സീറോമലബാര്‍ സഭയ്ക്ക് വി. കുര്‍ബാനക്ക് സൗകര്യം ഒരുക്കി അനുമതി നല്‍കിയത് ഫാ. ഡെര്‍മോട്ട് ആയിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി അയര്‍ലന്റിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്ക് ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. വേദപാഠം പഠിപ്പിക്കുന്നതിന് സെന്റര്‍ അനുവദിച്ചു നല്‍കുകയും പള്ളിയും സ്‌കൂളും മറ്റുപല ചടങ്ങുകള്‍ക്കുമായി വിട്ടുനല്‍കുകയും ചെയ്തിരുന്നു.
രോഗപീഡകളില്‍ വേദനിക്കുമ്പോഴും സീറോമലബാര്‍ ഇടവകയുടെ ഓരോ പരിപാടികളിലും വിശുദ്ധ കര്‍മ്മങ്ങളിലും അദ്ദേഹം ഓടിയെത്തുമായിരുന്നു.
ബുധനാഴ്ച്ച (മാര്‍ച്ച് 26) വൈകുന്നേരം ഫാ. ഡെര്‍മോട്ടിന്റെ ഭൗതിക ശരീരം പള്ളിയില്‍ എത്തിക്കും. സീറോ മലബാര്‍ സഭ വൈദികര്‍ ഒപ്പീസും പ്രാര്‍ത്ഥനയും നടത്തും. വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *