സിഡ്‌നി/ഓസ്‌ട്രേലിയ: മെയ് 3 ന് ഓസ്‌ട്രേലിയ വോട്ടെടുപ്പിലേക്ക് പോകുമ്പോള്‍ പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെ കത്തോലിക്കര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഓര്‍മപ്പെടുത്തി ഓസ്ട്രേലിയന്‍ ബിഷപ്പുമാര്‍. ആര്‍ച്ചുബിഷപ് പീറ്റര്‍ കൊമെന്‍സോളിയുടെ അധ്യക്ഷതയിലുള്ള ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ജീവനും കുടുംബത്തിനും പൊതുകാര്യത്തിനും വേണ്ടിയുള്ള കമ്മീഷന്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ജനാധിപത്യത്തില്‍ പങ്കുചേരാനും, ‘സ്‌നേഹത്തിന്റെ ഒരു സംസ്‌കാരം’ കെട്ടിപ്പടുക്കാനും, സത്യം, നീതി, ഐകദാര്‍ഢ്യം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായി സമൂഹത്തിന്റെ നന്മയ്ക്ക് സംഭാവന നല്‍കാനും വിശ്വാസം നമ്മെ ആഹ്വാനം ചെയ്യുന്നതായി ബിഷപ്പുമാരുടെ പ്രസ്താവനയില്‍ പറയുന്നു. വോട്ട് ചെയ്യുന്നത് ഒരു പൗരന്റെ കടമ മാത്രമല്ല പൊതുനന്മയെ മുന്നോട്ട് നയിക്കാനും പ്രത്യാശയുടെ വഴിയൊരുക്കാനുമുള്ള അവസരവുമാണെന്നും ജൂബിലി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മെയ് മാസത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഓസ്ട്രേലിയന്‍ കത്തോലിക്കര്‍ പരിഗണിക്കേണ്ട നാല് പ്രധാന വിഷയങ്ങളും പ്രസ്താവനയില്‍ അക്കമിട്ട് പറയുന്നു. ഓരോ മനുഷ്യന്റെയും അന്തസ്സും മൂല്യവും; മതസ്വാതന്ത്ര്യവും മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അവകാശവും; ന്യായം, നീതി, പൊതുനന്മ; ദൈവത്തിന്റെ സൃഷ്ടിയുടെ ഉത്തരവാദിത്വപൂര്‍ണമായ പരിപാലനം എന്നിവയാണവ.
തങ്ങളുടെ മന:സാക്ഷിയെ യുക്തി, വിശുദ്ധ ഗ്രന്ഥം, സഭാ പഠനങ്ങള്‍ എന്നിവയിലൂടെ രൂപപ്പെടത്തിക്കൊണ്ട് രാജ്യത്തിന്റെ സുപ്രധാന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാനും സമൂഹത്തില്‍ സമാധാനവും നീതിയും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുവാനും കത്തോലിക്കര്‍ക്ക് ‘ബാധ്യത’ ഉണ്ടെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി.പൗരന്മാര്ക്കെതി

















Leave a Comment
Your email address will not be published. Required fields are marked with *