128,000ത്തിലധികം ആളുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക സന്ദര്‍ശിച്ചതായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആരംഭിച്ച മാര്‍പാപ്പയുടെ ഭൗതികശരീരത്തിന്റെ പൊതുദര്‍ശനത്തില്‍ അഭൂതപൂര്‍വ്വമായ ജനത്തിരിക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പുലര്‍ച്ച ഏതാനും മണിക്കൂറുകള്‍ ബസിലിക്ക അടച്ചിട്ടപ്പോള്‍ ഒഴികെ രാത്രിയും പകലുമെന്ന ഭേദമില്ലാതെ വിലാപയാത്രക്കാരുടെ പ്രവാഹം തുടരുകയാണ്.
‘ആടുകളുടെ മണമുള്ള’ ഇടയനായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട പാപ്പയെ അവസാനമായി ഒരുനോക്ക് കാണുന്നതിനായി നിരവധി മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നാണ് വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *