Follow Us On

29

April

2025

Tuesday

ജീസസ് യൂത്തിന്റെ കെയ്‌റോസ് ബഡ്‌സ് മാഗസിനിന്‍ ഒരുക്കുന്ന ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച്

ജീസസ് യൂത്തിന്റെ കെയ്‌റോസ് ബഡ്‌സ് മാഗസിനിന്‍ ഒരുക്കുന്ന ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച്
എറണാകുളം: ജീസസ് യൂത്തിന്റെ കുട്ടികള്‍ക്കായുള്ള കെയ്‌റോസ് ബഡ്സ് മാഗസിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച് ഒരുക്കുന്നു. ക്രിയാത്മകതയും വിശ്വാസവും വിനോദവും ഒത്തുചേര്‍ന്ന അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടാം.
കുട്ടികളുടെ വിശ്വാസ പരിശീലനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലാണ് എല്ലാ ചലഞ്ചുകളും ക്രമീകരിച്ചിരിക്കുന്നത്.  കെയ്‌റോസ് ഗ്ലോബല്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ പ്രായപരിധി ഇല്ല. സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്നും കുട്ടികളെ  ക്രിയാത്മ കതയുടെ ലോകത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. മത്സരാര്‍ത്ഥികളുടെ സൗകര്യവും താല്‍പര്യവും അനുസരിച്ച് വീഡിയോ ആയോ എഴുത്തുരൂപത്തിലോ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്.
1. അമ്മമാര്‍ക്കുള്ള ബെഡ് ടൈം കഥാ മത്സരം.
നിബന്ധനകള്‍: പരമാവധി 5 മിനിറ്റ് വീഡിയോ അല്ലെങ്കില്‍ 2000 വാക്കുകളില്‍ എഴുതി തയ്യാറാക്കിയത്.
ഏത് പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം
 ഭാഷ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി
ലക്ഷ്യം: ക്രിസ്തീയ വിശ്വാസം കുട്ടികളില്‍ വളര്‍ത്തുക.
2.മരിയന്‍ ഗാന മത്സരം
നിബന്ധനകള്‍:
2 വിഭാഗങ്ങളിലായാണ് മത്സരം: 4 മുതല്‍ 9 വയസുവരെ / 10 മുതല്‍ 15 വയസുവരെ
ഭാഷ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി
വീഡിയോ: പരമാവധി 5 മിനിറ്റ്
മ്യൂസിക്/കരോക്കെ അനുവദനീയമല്ല.
3.  ക്രാഫ്റ്റ് മത്സരം
നിബന്ധനകള്‍:
2 വിഭാഗങ്ങള്‍: 4 മുതല്‍ 9 വയസുവരെ / 10 മുതല്‍ 15 വയസുവരെ
വീഡിയോ: പരമാവധി 5 മിനിറ്റ്
കെയ്‌റോസ് ബഡ്‌സ് 2024 ലെ ഏതെങ്കിലും മാസത്തില്‍ (ഇഷ്യൂ 37-48) ഹോബി ഹബ് പേജില്‍ പ്രസിദ്ധീകരിച്ച ക്രാഫ്റ്റുകള്‍ പുനഃസൃഷ്ടിക്കുക.
റഫറന്‍സ് ലിങ്ക്: https://www.jykairosmedia.org/buds-prior-edition
4.  കത്തോലിക്കാ വിശ്വാസം രൂപപ്പെടുത്തുന്നതില്‍  വിശ്വാസ പരിശീലനം എന്നെ എങ്ങനെ  സഹായിച്ചു.(ഉപന്യാസം/അവതരണം)
നിബന്ധനകള്‍:
മതബോധന  വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം
ഏത് ക്ലാസില്‍ ഉള്ളവര്‍ക്കും പങ്കെടുക്കാം
ഭാഷ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി
പരമാവധി 5 മിനിറ്റ് വീഡിയോ അല്ലെങ്കില്‍ 2000 വാക്കില്‍ എഴുതിയത്.
5. കുട്ടികളുടെ വിശ്വാസ ജീവിത പരിശീലനത്തിനായി, വിജയകരമായി നടപ്പിലാക്കിയ നൂതനവും വിത്യസ്തവുമായ രീതികള്‍ (ഉപന്യാസം/വീഡിയോ )
നിബന്ധനകള്‍:
 മതാധ്യാപകരോ മാതാപിതാക്കളോ ആണ് പങ്കെടുക്കേണ്ടത്
പ്രായപരിധിയില്ല
ഭാഷ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി
പരമാവധി 5 മിനിറ്റ് വീഡിയോ അല്ലെങ്കില്‍ 2000 വാക്കില്‍ എഴുതിയത്.
പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
നിങ്ങളുടെ എന്‍ട്രികള്‍ അയക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടത്:
പേര്, പ്രായം, വിലാസം, ഇടവക, രൂപത രാജ്യം
വീഡിയോ അയക്കേണ്ട വിധം :
ലാന്‍ഡ്‌സ്‌കേപ്പ് മോഡില്‍ റെക്കോര്‍ഡ് ചെയ്യുക
ലളിതവും വെളുപ്പുനിറമുള്ളതുമായ പശ്ചാത്തലം ഉപയോഗിക്കുക
നല്ല വ്യക്തതയില്‍ വീഡിയോ എടുക്കാന്‍ ശ്രദ്ധിക്കുക, ശരിയായ ലൈറ്റിംഗ്, ശബ്ദം ഉറപ്പാക്കുക, സ്റ്റേബിള്‍ ക്യാമറ ഉപയോഗിക്കുക
നിങ്ങളുടെ വീഡിയോ/എഴുത്ത് സമര്‍പ്പിക്കാന്‍:
 ആരംഭിക്കുന്ന തിയതി : 1.05.2025
 അവസാന തിയതി: 20.05.2025
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?