Follow Us On

01

July

2025

Tuesday

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

കാമറൂണില്‍ നിന്ന് മെയ് 7-ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഫാ. വാലന്റൈന്‍ എംബൈബാരെ മോചിതനായി.  മോചിതനായ വൈദികന്റെ   ആരോഗ്യനില തൃപ്തികരമാണെന്ന് ഗറൂവയിലെ ആര്‍ച്ചുബിഷപ് ഫൗസ്റ്റിന്‍ അംബാസ നാജോഡോ അറിയിച്ചിട്ടുണ്ട്.

മാഡിംഗ്രിങിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിലെ ഇടവക വികാരിയായ ഫാ. വാലന്റൈനേയും മറ്റ് അഞ്ചു പേരെയും മെയ് ഏഴിനാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ആറ് പേരില്‍ അവസാനമായാണ് ഫാ. വാലന്റൈന്‍ മോചിതനായത്. ഒരാള്‍ തടവില്‍ മരിച്ചിരുന്നു.

വൈദികന്റെ മോചനത്തിനായി അക്രമികള്‍ 42,000 ഡോളറിന്റെ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. അതിരൂപത മോചനത്തിന് ഫണ്ട് നല്‍കിയിട്ടില്ലെന്നും മറ്റാരെങ്കിലും അതിന് സംഭാവന നല്‍കിയോ എന്നറിയില്ലെന്നും ആര്‍ച്ചുബിഷപ്  ഫൗസ്റ്റിന്‍ അംബാസ പറഞ്ഞു. ഫാ. വാലന്റൈന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ആര്‍ച്ചുബിഷപ് നന്ദി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?