Follow Us On

21

May

2025

Wednesday

‘Called By Name’ ഡെന്‍വര്‍ അതിരൂപതയില്‍ പുതുമയാര്‍ന്ന ദൈവവിളി കാമ്പെയ്ന്‍

‘Called By Name’  ഡെന്‍വര്‍ അതിരൂപതയില്‍ പുതുമയാര്‍ന്ന ദൈവവിളി കാമ്പെയ്ന്‍

വാഷിംഗ്ടണ്‍ ഡിസി:ഡെന്‍വര്‍ അതിരൂപത  ‘Called By Name’ എന്ന പുതിയ ദൈവവിളി കാമ്പെയ്‌ന് തുടക്കം കുറിച്ചു. വിയാനി വോക്കഷന്‍സ് എന്ന സംഘടനയുമായി സഹകരിച്ചുള്ള ഈ പദ്ധതി അമേരിക്കയിലെ വിവിധ അതിരൂപതകളില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിനായി ഓരോ ഇടവകയിലെയും 15 മുതല്‍ 35 വയസു വരെയുള്ള യുവാക്കളെ ഇടവക വികാരിമാര്‍  ദൈവവിളി തിരിച്ചറിയാനായി നാമനിര്‍ദേശം ചെയ്യും.

നാമനിര്‍ദേശം ലഭിച്ചവര്‍ക്കു  അതിരൂപതയിലെ ആര്‍ച്ചുബിഷപ്പില്‍ നിന്ന് അഭിനന്ദന കത്ത് ലഭിക്കും, ഈ കത്ത് ദൈവവിളിയോട് തുറന്ന മനസോടെ പ്രതികരിക്കാനുള്ള പ്രേരണ നല്‍കുന്നു. കൂടാതെ, വൊക്കേഷന്‍സ് ഡയറക്ടറായ ഫാ. ജേസണ്‍ വാലസുമായി സംവദിക്കാന്‍ അവരെ ക്ഷണിക്കുന്നു. അദ്ദേഹം ദൈവവിളി തിരിച്ചറിയുന്നതിന് സഹായിക്കുന്ന സന്ദേശങ്ങള്‍  ആഴ്ചതോറും  നാമനിര്‍ദേശം ലഭിച്ചവര്‍ക്കായി അയയ്ക്കും.
താത്പര്യമുള്ളവര്‍ക്ക് വിയാനി വൊക്കേഷന്‍സ് പരിശീലനം നല്‍കിയ പുരോഹിതന്മാരോ, ഡീക്കന്മാരോ നയിക്കുന്ന  വിവിധ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

2025-ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡെന്‍വര്‍ രൂപത  അമേരിക്കയിലെ ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ അതിരൂപതകളില്‍ ഒന്നാണ്. മറ്റ് പ്രദേശങ്ങളില്‍ ദൈവവിളി കുറയുമ്പോഴും ഇവിടെ ദൈവവിളി ഉയരുകയാണ്. ഈ കാമ്പെയ്ന്റെ  ഭാഗമായി, വ്യത്യസ്ത ഇടവകകളിലെ വികാരിയച്ചന്മാര്‍ തങ്ങളുടെ ദൈവവിളി അനുഭവങ്ങള്‍ ഞായറാഴ്ച പ്രസംഗത്തില്‍ പങ്കുവച്ചു. ദൈവവിളി പ്രോത്സാഹിപ്പിക്കാനുള്ള ഈ സംരംഭം സഭയ്ക്കും വിശ്വാസ സമൂഹത്തിനും, പുതിയ ദിശകള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് അതിരൂപതാ നേതൃത്വം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?