ഷൈമോന്‍ തോട്ടുങ്കല്‍
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടാമത് രൂപത ബൈബിള്‍ കലോല്‍സവം നവംബര്‍ 15 ന് സ്‌കെന്തോര്‍പ്പില്‍ വച്ച് നടക്കും. ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സലര്‍ റവ. ഡോ . മാത്യു പിണക്കാട്ട്, കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍, കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു, ജോയിന്റ് കോര്‍ഡിനേറ്റര്‍സ് ജോണ്‍ കുര്യന്‍, മര്‍ഫി തോമസ്, കലോത്സവം ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ജിമ്മിച്ചന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
എല്ലാ റീജിയണുകളിലും ഒരേ രീതിയില്‍ മത്സരങ്ങള്‍ നടക്കത്തക്ക രീതിയിലാണ് മത്സരങ്ങളുടെ നിയമാവലിയും വിഷയങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നത്.
രൂപതാ ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിലാണ് ബൈബിള്‍ കലോത്സവം നടത്തുന്നത്. ഈ വര്‍ഷത്തെ കലോത്സവ നിയമാവലിയും വിഷയങ്ങളും അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കണമെന്ന് ബൈബിള്‍ അപ്പോസ്റ്റലേറ്റ് പിആര്‍ഒ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *