കോഴിക്കോട്: പൗരസ്ത്യ സഭാ കൂട്ടായ്മകള്‍ക്ക് കോഴിക്കോട് അതിരൂപത നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ. കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ ആര്‍ച്ചു ബിഷപ്പായും ഉയര്‍ത്തിയ ചടങ്ങില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.


മലബാറിലെ ഇടവകകള്‍ വിവിധ രൂപതകളിലായി വളര്‍ന്നുപന്തലിച്ചതിന്റെ പിന്നില്‍ കോഴിക്കോട് അതിരൂപതയുടെ സമര്‍പ്പണമാണ്. ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ത്താവിനെ കാണാന്‍ സമൂഹത്തിന് കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു.


ദൈവാനുഗ്രഹങ്ങള്‍ വഴിഞ്ഞൊഴുകുന്ന അനുഗ്രഹീത നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനും ദൈവത്തിന് നന്ദിപറയാനും കോഴിക്കോട് സെന്റ് ജോസഫ് ദൈവാലയത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിയിരുന്നു. ജാതി-മത വ്യത്യാസമില്ലാതെ മനുഷ്യഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും മുദ്ര പതിപ്പിച്ച കോഴിക്കോടിന്റെ ഇടയന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ലഭിച്ച സ്ഥാനലബ്ദി നാടിന്റെ മുഴുവന്‍ ആഘോഷമായി മാറി.


ഇന്ത്യയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *