Follow Us On

01

July

2025

Tuesday

കുട്ടിക്കൂട്ടം അവധിക്കാല പരിശീലന കളരി

കുട്ടിക്കൂട്ടം അവധിക്കാല പരിശീലന കളരി
കോട്ടയം:  അവധിക്കാലത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഞ്ച് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു.
 തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന പരിശീലന കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു.
 കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിശീലന കളരിയില്‍ ലൈഫ് സ്‌കില്ലുകളെക്കുറിച്ചും മൂല്യാധിഷ്ഠിത ജീവത ദര്‍ശനങ്ങളെക്കുറിച്ചും ക്ലാസുകള്‍ ഉണ്ടായിരുന്നു. കൂടാതെ ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്നസ് സെന്റര്‍, കാര്‍ഷിക നേഴ്സറി എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?