തിരുവല്ല: രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂന്നു കത്തോലിക്കാ ഇടവകകള്‍ക്ക് ഇത് ധന്യനിമിഷം. തിരുവല്ല അതിരൂപതയിലെ ഇരവിപേരൂര്‍, പുറമറ്റം മലങ്കര കത്തോലിക്കാ ഇടവകകള്‍ക്കും, വിജയപുരം രൂപതയിലെ മഠത്തുംഭാഗം ഇടവകയ്ക്കും 2025 ജൂബിലി വര്‍ഷമാണ്.
വിശുദ്ധ അന്നയുടെ നാമത്തിലുള്ള സീറോ മലങ്കര സഭയിലെ പ്രഥമ ഇടവകയാണ് ഇരവിപേരൂര്‍ ദൈവാലയം. 1935 ല്‍ സ്ഥാപിതമായ സെന്റ് ആന്‍സ് മലങ്കര കത്തോലിക്കാ ഇടവക തിരുവല്ല അതിരൂപതയലെ പുരാതന ദൈവാലയങ്ങ ളിലൊന്നാണ്. 1935 ല്‍ തിരുവല്ലാ മെത്രാനായിരുന്ന യാക്കോബ് മാര്‍ തെയോഫിലോസിന്റെ കാലത്താണ് ഇരവിപേരൂര്‍ മലങ്കര മിഷന്‍ ആരംഭിച്ചത്. 1937 ല്‍ ഇരവിപേരൂര്‍ ദൈവാലയത്തിന് തറക്കല്ലിട്ടതും കൂദാശ ചെയ്തതും ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസായിരുന്നു.
ഇപ്പോഴത്തെ ദൈവാലയം 2017 ല്‍ കൂദാശ ചെയ്തു. ഫാ. ഏബ്രഹാം മാരേട്ട് ( സീനിയര്‍) ആയിരുന്നു പ്രഥമവികാരി. ഫാ. ഏബ്രഹാം കുളങ്ങര ഇപ്പോള്‍ വികാരിയായി സേവന മനുഷ്ഠിക്കുന്നു. പരേതരായ ഫാ. സില്‍വെസ്റ്റര്‍ കോഴിമണ്ണില്‍, സിസ്റ്റര്‍ ബെഞ്ചമിന്‍ എസ്‌ഐസി തുടങ്ങിയവരും, ഫാ. ജോസ് മരിയദാസ് പടിപ്പുരയ്ക്കല്‍ ഒഐസിയും ഇരവിപേരൂര്‍ ഇടവ കാംഗങ്ങളാണ്. ഇടവകയുടെ നവതിയാണ് 2025 ല്‍ ആഘോ ഷിക്കുന്നത്.
തിരുവല്ലാ അതിരൂപതയിലെ പുറമറ്റം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ സമൂഹം 1935 ല്‍ പെരിയിലത്ത് കുടുംബത്തിന്റെ വക ഹാളിലായിരുന്നു ആരംഭിച്ചത്. തിരുവല്ലാ മെത്രാനായിരുന്ന സക്കറിയാസ് മാര്‍ അത്തനാസിയോസിന്റെ കാലത്ത് ഇപ്പോഴത്തെ പള്ളി കൂദാശ ചെയ്തു.

ഫാ. ആന്‍ഡ്രൂസ് പുത്തന്‍ പറമ്പിലായിരുന്നു പ്രഥമ വികാരി. ഇപ്പോഴത്തെ വികാരി ഫാ. മാത്യു പൊട്ടുകുളമാണ്. ഫാ. ജോസ് കല്ലുമാലിയ്ക്കല്‍, പുറമറ്റം സെന്റ് മേരീസ് ഇടവകാംഗമാണ്. 2025 പുറമറ്റം ദൈവാലയത്തിന്റെ വജ്ര ജൂബിലി വര്‍ഷമാണ്.
വിജയപുരം രൂപതയിലെ പുറമറ്റം മഠത്തുംഭാഗം ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ഇടവകയുടെ ആരംഭം 1938-1939 തിലാണ്. സ്പാനിഷ് കര്‍മ്മലീത്ത വൈദികരായിരുന്നു ആദ്യം ഇടവകയില്‍ ശുശ്രൂഷ ചെയ്തത്. 1950ല്‍ സ്ഥാപിതമായ ദൈവാലയമാണ് ഇപ്പോഴത്തേത്. ബിഷപ് ബനവന്തൂരാ ദൈവാലയം ആശീര്‍വദിച്ചു. ഫാ. വിന്‍സെന്റ് ഒസിഡിയും ഫാ. ഡിസക്കൂസ് ഒസിഡി യുമായിരുന്നു പ്രഥമ വികാരിമാര്‍.

ഫാ. ജോര്‍ജ് ലാബോയാണ് ഇപ്പോഴത്തെ ഇടവക വികാരി. മഠത്തുംഭാഗം പള്ളി 2025 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *