മരിയ സ്റ്റെയിന്‍, ഒഹായോ: യുഎസിലെ ഒഹായോ സംസ്ഥാനത്തുള്ള മരിയ സ്റ്റെയിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിന് അഗ്നിബാധയില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു.
പള്ളിയില്‍ തീജ്വാലകള്‍ വിഴുങ്ങിയപ്പോള്‍ മൈലുകള്‍ അകലെ നിന്ന് കട്ടിയുള്ള പുക കാണാമായിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നതനുസരിച്ച്, തീ പെട്ടെന്ന് മേല്‍ക്കൂരയുടെ മുകള്‍ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. മേല്‍ക്കൂരയുടെ മുകള്‍ ഭാഗത്ത് മുഴുവന്‍ തീ ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ പള്ളിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. കരാറുകാര്‍ പുറത്ത് മേല്‍ക്കൂരയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
പള്ളിയുടെ തൊട്ടടുത്താണ് പുരോഹിതന്റെ താമസസ്ഥലം. ദൈവാലയത്തില്‍ തീ പടര്‍ന്നശേഷമാണ് അവരും ഇത് കണ്ടത്. ഇത് 150 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ്. വൈകുന്നേരം 7 മണിയോടെ പള്ളിയുടെ സ്റ്റീപ്പിള്‍ തകര്‍ന്നുവെന്നും, വൈകുന്നേരം മുഴുവന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ തീയും പുകയും അണച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *