കോട്ടപ്പുറം: മുനമ്പം ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ മുനമ്പം തീരപ്രദേശത്തെ താമസക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെആര്‍എല്‍സിസിയുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ മുനമ്പം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു.
ജൂണ്‍ ഒന്നിന് വൈകുന്നേരം മൂന്നു മണിക്ക് മുനമ്പം സമരപന്തലില്‍ നടക്കുന്ന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും.
ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, വരാപ്പുഴ അതിരൂപത പ്രതിനിധി ഫാ. ഡെന്നി പെരിങ്ങാട്ട്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ. തോമസ്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരിയും ഭൂസംരക്ഷണസമിതിയുടെ വക്താവുമായ ഫാ. ആന്റണി സേവ്യര്‍ തറയില്‍, മുനമ്പം ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പാലക്കല്‍, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി എന്നിവര്‍ പങ്കെടുക്കും.
വൈദികരും സന്യസ്തരുമടക്കം കെആര്‍എല്‍സിസിയില്‍ നിന്നും വരാപ്പുഴ, കോട്ടപ്പുറം രൂപതകളില്‍ നിന്നും കെഎല്‍ സിഎ, കെഎല്‍സിഡബ്ല്യുഎ, കെസിവൈഎം, സിഎസ്എസ്, കെഎല്‍എം, സിഎല്‍സി തുടങ്ങിയ സംഘടനകളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *