Follow Us On

26

June

2025

Thursday

ലിയോ 14-ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ജപമാലയോടെ വണക്കമാസ സമാപനം

ലിയോ 14-ാമന്‍  പാപ്പയുടെ നേതൃത്വത്തില്‍  ജപമാലയോടെ  വണക്കമാസ സമാപനം

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനില്‍ നടന്ന പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപന പ്രാര്‍ത്ഥനകള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പ നേതൃത്വം നല്‍കി. സാന്റോ സ്റ്റെഫാനോ ഡെഗ്ലി അബിസിനി പള്ളിയില്‍ നിന്ന് ആരംഭിച്ച് ലൂര്‍ദ് ഗ്രോട്ടോയില്‍ അവസാനിച്ച മെഴുകുതിരി ഘോഷയാത്രയോടെയാണ് പ്രാര്‍ത്ഥന നടന്നത്. സന്തോഷകരമായ രഹസ്യങ്ങളുടെ  ജപമാല ചൊല്ലിയാണ് വണക്ക മാസവസാന പ്രാര്‍ത്ഥന നടത്തിയത്.
ഗാര്‍ഡനിലെ ഗ്രോട്ടോയില്‍, ലിയോ പതിനാലാമന്‍ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.  വിശ്വാസത്തിന്റെ പ്രകടനമാണ് ജാഗരണം  എന്ന് പാപ്പ പറഞ്ഞു.

ആത്മീയ യാത്രയില്‍ മറിയത്തോടൊപ്പം നടക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ജപമാലയെ ‘മരിയന്‍ സ്വഭാവവും ക്രിസ്തുശാസ്ത്രപരമായ ഹൃദയവും’ ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനയായി വിശേഷിപ്പിച്ചത് പാപ്പാ അനുസ്മരിച്ചു.
മറിയത്തോടൊപ്പം യേശുവിനെ പിന്തുടരുന്ന വിശ്വാസത്തിന്റ യാത്രയായി തങ്ങളുടെ ജീവിതത്തെ കാണാന്‍ പാപ്പ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തികളിലൂടെയും ദൈവത്തെ ദിവസവും സ്തുതിക്കണം. ജാഗരണ പ്രാര്‍ത്ഥന വേളയില്‍ അനുഭവിച്ച സമാധാനവും ഐക്യവും എല്ലാവരുടെയും വീടുകളിലും സമൂഹങ്ങളിലും സഭയ്ക്കുള്ള സേവനത്തിലും നിലനില്‍ക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് പാപ്പ സമാപനാശീര്‍വാദം നല്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?