Follow Us On

03

June

2025

Tuesday

‘ജിറോ ഡി ഇറ്റാലിയാ’ സൈക്കിള്‍ മത്സരത്തിന്റെ അവസാന ലാപ്പ് പാപ്പയ്‌ക്കൊപ്പം!

‘ജിറോ ഡി ഇറ്റാലിയാ’ സൈക്കിള്‍ മത്സരത്തിന്റെ അവസാന ലാപ്പ് പാപ്പയ്‌ക്കൊപ്പം!

മത്‌സരങ്ങളിലെ പതിവ് കാഴ്ചയ്ക്ക് വിപരീതമായി വാശിയേറിയ അവസാന ലാപ്പില്‍ നിന്ന് അല്പ സമയത്തെ ഇടവേളയെടുത്ത്  പാപ്പയെ കാണാന്‍ സൈക്ലിസ്റ്റുകള്‍ എത്തി!. വേഗത കുറച്ച്, മാത്സര്യമില്ലാതെ അവര്‍ ഒരുമിച്ച് പാപ്പയ്ക്ക് അരികിലെത്തിയപ്പോള്‍  അത് കായിക ചരിത്രത്തിലെ ഒരു അപൂര്‍വ നിമിഷമായി മാറി. വത്തിക്കാനിലൂടെ കടന്നുപോയ ജിറോ ഡി ഇറ്റാലിയയിലെ സൈക്ലിസ്റ്റുകളെ പാപ്പാ ലിയോ 14 ാമന്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. 29 രാജ്യങ്ങളില്‍ നിന്നുള്ള 159 സൈക്ലിസ്റ്റുകള്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍  പാപ്പായുടെ ആശീര്‍വാദം സ്വീകരിക്കാനെത്തി.

ജിറോയുടെ അവസാന ഘട്ടം ആരംഭിക്കുന്നതിന് മുമ്പ് സൈക്ലിസ്റ്റുകള്‍ വത്തിക്കാന്‍ ഗാര്‍ഡനിലൂടെ സഞ്ചരിച്ചു. ജിറോ ഡി ഇറ്റാലിയ സൈക്കിള്‍ മത്സരത്തെ വത്തിക്കാന്റെ ആത്മീയ പൈതൃകവുമായി ബന്ധിപ്പിക്കുന്നതിനായി  ഫ്രാന്‍സിസ് പാപ്പയാണ് ഇത്തരമൊരു സംരഭത്തിന് തുടക്കം കുറിച്ചത്. ലിയോ 14 ാമന്‍ പാപ്പ സൈക്ലിസ്റ്റുകള്‍ക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കിക്കൊണ്ട് ഈ ചടങ്ങ് പുനരുജ്ജീവിപ്പിക്കുകയായിരുന്നു.

അത്ലറ്റുകള്‍  യുവജനങ്ങള്‍ക്ക് മികച്ച മാതൃകകളായി നിലകൊള്ളണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ‘നിങ്ങള്‍ ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് മാതൃകയാണെന്ന് അറിയുക. ജിറോ ഡി ഇറ്റാലിയ ഒട്ടേറെ രാജ്യങ്ങളില്‍ ഏറെ ആസ്വദിക്കപ്പെടുന്നു. കായിക മത്സരങ്ങള്‍, പ്രത്യേകിച്ച് സൈക്ലിംഗ്, ത്യാഗത്തെയും കൂട്ടായ്മയെയും പ്രതിഫലിപ്പിക്കുന്നു,’ പാപ്പ കൂട്ടിച്ചേര്‍ത്തു.

ശരീരം, മനസ്സ്, ഹൃദയം, ആത്മാവ് എന്നിവ ചേര്‍ന്ന മുഴുവന്‍ വ്യക്തിയെയും ശ്രദ്ധിക്കണമെന്ന് പാപ്പ പറഞ്ഞു. ശരീരത്തെ പരിപാലിക്കുന്നതുപോലെ, നിങ്ങളുടെ ആത്മാവും എപ്പോഴും അനുഗ്രഹിക്കപ്പെടട്ടെയെന്ന ആശംസയോടെ സൈക്ലിസ്റ്റുകള്‍ക്കെല്ലാം ആശീര്‍വാദം നല്‍കിക്കൊണ്ടാണ് ലിയോ പാപ്പ യാത്രയാക്കിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?