Follow Us On

03

June

2025

Tuesday

എയില്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി

എയില്‍സ്‌ഫോര്‍ഡ് മരിയന്‍  തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി
ഷൈമോന്‍ തോട്ടുങ്കല്‍
എയില്‍സ്ഫോര്‍ഡ്: വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കി പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ  എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ഭകതിസാന്ദ്രമായി.
രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികള്‍  അണിചേര്‍ന്ന തീര്‍ത്ഥാട നത്തിന്  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ജപമാല പ്രാര്‍ത്ഥനയോടെയാണ് തീര്‍ത്ഥാടനം  ആരംഭിച്ചത്. തുടര്‍ന്ന് രൂപത എസ്എംവൈ എമ്മിന്റെ ഔദ്യോഗിക മ്യൂസിക് ബാന്‍ഡ് ആയ സമയം ബാന്‍ഡ് അവതരിപ്പിച്ച ഭക്തി നിര്‍ഭരമായ  സൗണ്ട് ഓഫ് ഹെവന്‍ വര്‍ഷിപ്പ് നടന്നു.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മിക ത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.  പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലികാട്ട്, ചാന്‍സിലര്‍ റവ. ഡോ.  മാത്യു പിണക്കാട്ട്, രൂപതയുടെ വിവിധ മിഷനുകളില്‍ നിന്നുമെത്തിയ ഇരുപത്തി അഞ്ചോളം  വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
വിശുദ്ധ കുര്‍ബാനക്ക് ശേഷം സീറോ മലബാര്‍ സഭയുടെ പരമ്പരാഗത ശൈലിയില്‍ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള തിരുന്നാള്‍ പ്രദക്ഷിണം നടന്നു. സ്‌നേഹ വിരുന്നോടെയാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടന പരിപാടികള്‍ അവസാനിച്ചത്. തീര്‍ത്ഥാടനത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സിനോജ് കളരിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?