വാഷിങ്ടണ്‍: ബൈഡന്‍ നടപ്പാക്കിയ Emergency Medical Treatment and Labor Act (EMTALA) യുടെ ഗര്‍ഭഛിദ്ര നിര്‍ബന്ധന മാര്‍ഗ്ഗനിര്‍ദ്ദേശം ട്രംപ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി. ഈ നീക്കം പ്രോലൈഫ് പ്രവര്‍ത്തകരും കത്തോലിക്കാ ആരോഗ്യസംരക്ഷണ സംഘടനകളും ആശ്വാസത്തോടെ സ്വീകരിച്ചിരിക്കുന്നു.
അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ആശുപത്രികള്‍ സാമ്പത്തിക സാഹചര്യങ്ങള്‍ നോക്കാതെ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിന് 1986ല്‍ സംവിധാനം ചെയ്ത ഫെഡറല്‍ നിയമമാണ്. EMTALA. എന്നാല്‍, 2022ല്‍ റോയ് v. വേഡ് കേസ് റദ്ദാക്കിയതിനെത്തുടര്‍ന്ന്, EMTALAയെ ഗര്‍ഭഛിദ്രത്തിനുള്ള സംരക്ഷണമായി പുനര്‍വ്യാഖ്യാനിക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിച്ചു.
ട്രംപ് ഭരണകൂടം കൊണ്ടുവന്ന EMTALA വ്യാഖ്യാന പ്രകാരം ‘ഗര്‍ഭിണിയായ സ്ത്രീയെയും’ ‘ജനിക്കാത്ത കുഞ്ഞിനെയും’ സംരക്ഷിക്കുന്നതിന് പ്രധാന്യം നല്‍കുന്നു. ഇതു വഴി, അടിയന്തിര ഗര്‍ഭഛിദ്രം നല്‍കാന്‍ ആശുപത്രികളെ നിര്‍ബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം റദ്ദാക്കിയതോടെ, ഡോക്ടര്‍മാര്‍ക്ക് അമ്മയെയും ഗര്‍ഭസ്ഥ ശിശുവിനെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും സ്വാതന്ത്ര്യവും ലഭിച്ചതായി പ്രോലൈഫ് സംഘടനകള്‍ വ്യക്തമാക്കി.
എന്താണ് EMTALA?
EMTALA നിയമപ്രകാരം, താഴ്ന്ന വരുമാനക്കാരോ ഇന്‍ഷുറന്‍സ് ഇല്ലാത്തവരോ ആയ രോഗികള്‍ക്ക് തുടര്‍ച്ചയായ വൈദ്യസഹായം ആവശ്യമുള്ളപ്പോള്‍ ആശുപത്രികള്‍ ആവശ്യമായ ട്രീറ്റ്‌മെന്റ് നല്കണം. അവരെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറാന്‍ ആശുപത്രികള്‍ നിര്‍ബന്ധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഏത് ആശുപത്രിയിലും കുഞ്ഞിന് ജന്മം നല്‍കാമെന്നും നിയമം പറയുന്നു.
2022 ജൂണില്‍, ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഉള്‍പ്പെടുത്തുന്നതിനായി EMTALAയെ പുനര്‍വ്യാഖ്യാനിക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിച്ചു. എന്നാല്‍ ആശുപത്രികളെ ഗര്‍ഭഛിദ്രം നല്‍കാന്‍ നിര്‍ബന്ധിക്കരുത് എന്നതാണ് ട്രംപ് സര്ക്കാറിന്റെ പുതിയ നയം.
ഡോക്ടര്‍മാര്‍ ജീവന്‍ സംരക്ഷിക്കേണ്ട ചുമതലയുള്ളവരാണ്. അവരുടെ വിശ്വാസങ്ങള്‍ ലംഘിച്ച്, ഗര്‍ഭഛിദ്രം നിര്‍ബന്ധിതമാക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ഉത്തരവ് ട്രംപ് ഭരണകൂടം പിന്‍വലിച്ചു. കത്തോലിക്കാ മെഡിക്കല്‍ അസോസിയേഷന്‍ EMTALA റദ്ദാക്കിയതിനെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *